പാലൂര്‍ തൈപ്പൂയ രഥോത്സവം നാളെ മുതല്‍

മലപ്പുറം: പാലൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര മഹാരഥോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൈപ്പൂയ്യ രഥോത്സവം ഫെബ്രുവരി മൂന്ന് മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഏഴിന് ദണ്ഡായുധപാണി ഓഡിറ്റോറിയത്തില്‍ ലഫ്റ്റനന്‍റ് കേണല്‍ നിരജ്ഞന്‍ അനുസ്മരണവും സര്‍വമത സാംസ്കാരിക സമ്മേളനവും നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പാലൂര്‍ ശ്രീഷണ്‍മുഖ അവാര്‍ഡ് ജേതാവ് നടന്‍ മനോജ് കെ. ജയന്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ നല്‍കും. ലഫ്. കേണല്‍ നിരജ്ഞന്‍ അനുസ്മരണവും സര്‍വമത സാംസ്കാരിക സമ്മേളനവും എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും.വിവിധ ദിവസങ്ങളിലായി ദശാവതാര നര്‍ത്തകന്‍ കോവൈ ഗോപാലകൃഷ്ണന്‍െറ ശിവതാണ്ഡവം, നൃത്ത സന്ധ്യ, ഗാനമേള, ഡാന്‍സ് ആന്‍ഡ് മ്യൂസിക്ഷോ, നാടകം, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മരാര്‍, ശ്രീകാന്ത്, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള മേളം, തായമ്പക എന്നിവ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ പാലൂര്‍ ഗോപാലകൃഷ്ണപണിക്കര്‍, കെ.എം. അബ്ദു, ഫ്രാന്‍സിസ് ഓണാട്ട്, എ.കെ. ഉണ്ണി, എ.ടി. സെയ്തലവി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.