വേങ്ങര ഗ്രാമപഞ്ചായത്ത്: ഭരണസമിതിക്കെതിരെ അന്വേഷണം വേണം- കേരള കർഷക സംഘം

വേങ്ങര: ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ വലിയോറ ചാലിതോടിന് സമീപം നീന്തൽകുള നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ നിയമവിരുദ്ധ നടപടികൾക്കും അഴിമതിക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരള കർഷക സംഘം വേങ്ങര പഞ്ചായത്ത് കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹരിത കേരളം പദ്ധതിയുടെ മറവിൽ ഗ്രാമപഞ്ചായത്ത് 18ാം വാർഡിൽ ഒരേക്കർ സ്ഥലത്ത് കുളം നിർമിക്കുന്നതി‍​െൻറ മറവിൽ ഓട്ടു കമ്പനിക്ക് മണ്ണ് വിൽക്കലായിരുന്നു ഭരണസമിതിയുടെ ഉദേശ്യമെന്ന് കേരള കർഷകസംഘം ആരോപിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇതുസംബന്ധമായി ഭരണ വകുപ്പിന് നൽകിയ കത്തിൽ, ചാലിതോട് 'നാട്ടുകാർ മണ്ണെടുപ്പിച്ചു' അവാസ്തവമായ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കാത്തതാണ് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയെ ക്യാബിനിൽ പൂട്ടിയിടാനുള്ള ശ്രമം നടത്തിയതിന് പിന്നിലെന്നും നേതാക്കൾ ആരോപിച്ചു. കമീഷൻ പ്രവൃത്തികളും റിയൽ എസ്റ്റേറ്റ് പ്രവർത്തനവും നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്ന ഭരണസമിതിക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കേരള കർഷക സംഘം വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ടി. അലവിക്കുട്ടി, സെക്രട്ടറി കെ. സുരേഷ്‌കുമാർ, പി. ആലിക്കുട്ടി, സി. മുഹമ്മദ് അബ്ദുറഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.