ജമാഅത്തെ ഇസ്‌ലാമി ദേശീയ അമീർ റബ്‌വ ക്യാമ്പ് സന്ദർശിച്ചു

പാലക്കാട്: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന െതരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ടീൻ ഇന്ത്യ പേഴുംകര മോഡൽ ഹൈസ്കൂളിൽ നടത്തുന്ന റബ്‌വ ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി ദേശീയ അമീർ ജലാലുദ്ദീൻ അൻസർ ഉമരി സന്ദർശിച്ചു. ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ദേശീയ അസി. അമീറുമാരായ നുസ്റത്ത് അലി, ടി. ആരിഫലി, സെക്രട്ടറി ജനറൽ എൻജിനീയർ മുഹമ്മദ് സലീം, കേന്ദ്ര കൂടിയാലോചന സമിതിയംഗങ്ങളായ ഇഖ്ബാൽ മുല്ല, മുജ്തബ ഫാറൂഖ്, സയ്യിദ് ഖാസിം റസൂൽ ഇല്യാസ്, മലിക് മുഅ്തസിം ഖാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. വിവിധ വിഷയങ്ങളിൽ പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ജലീൽ മോങ്ങം, അബ്ദുൽ ഹകീം നദ്‌വി, സമദ് കുന്നക്കാവ്, സഫിയ ശറഫിയ്യ, പി.എസ്. അബൂഫൈസൽ, നൂറുദ്ദീൻ, വി.എൻ. ഹാരിസ്, നൗഷാദ് മുഹ്യുദ്ദീൻ, എ.പി. നാസർ, സുഹൈറലി, സലീം കുരിക്കൾ എന്നിവർ സംസാരിച്ചു. pl1 ഫോട്ടോ: പേഴുംകര മോഡൽ ഹൈസ്കൂളിൽ നടക്കുന്ന റബ്‌വ ക്യാമ്പ് സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി ദേശീയ അമീർ ജലാലുദ്ദീൻ അൻസർ ഉമരി സംസാരിക്കുന്നു ഡയലോഗ് ചലച്ചിത്രോത്സവത്തിൽ 'കളിയച്ഛൻ' പ്രദർശിപ്പിക്കും പാലക്കാട്: മൂന്നാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഭാഗമായി മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതം ആസ്പദമാക്കി ഫാറൂഖ് അബ്ദുറഹ്മാൻ സംവിധാനം ചെയ്ത 'കളിയച്ഛൻ' പ്രദർശിപ്പിക്കുന്നു. ഒറ്റപ്പാലം മായന്നൂർ പാലത്തിന് താഴെ ഭാരതപ്പുഴ മണൽപ്പുറത്ത് ഡിസംബർ 30ന് വൈകീട്ട് അഞ്ചിനാണ് പ്രദർശനം. തുടർന്ന്, പുഴ കവിതകളുടെ ആലാപനം, പരിസ്ഥിതി പ്രവർത്തകരുടെ ഒത്തുചേരൽ, 'കളിയച്ഛൻ' സിനിമയുടെ അണിയറ പ്രവർത്തകരുമായി സംവാദം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.