മലപ്പുറം: കേരള കോഒാപറേറ്റീവ് പെൻഷനേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന സർക്കാറിന് സമർപ്പിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു. കെ.സി.പി.ഒ സംസ്ഥാന സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് വിരമിച്ചവർക്ക് ആനുപാതികമായ പെൻഷൻ അനുവദിക്കുക, ജീവനക്കാർക്ക് നൽകുന്ന ഡി.എ പെൻഷൻകാർക്കും നൽകുക, പെൻഷൻ ബോർഡിെൻറ സാമ്പത്തിക സ്ഥിരതക്ക് വേണ്ടി ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിലെ കോമൺ ഗുഡ് ഫണ്ടിൽനിന്ന് പത്ത് ശതമാനം തുക പെൻഷൻ ബോണ്ടിൽ അടവാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. അഡ്വ. കെ.പി. മോയിൻ അധ്യക്ഷത വഹിച്ചു. മുസ്തഫ പാക്കത്ത്, കാവനൂർ മുഹമ്മദ്, ബാപ്പുട്ടി തിരൂർക്കാട്, എ. മുഹമ്മദ്കുഞ്ഞി, സി. അബ്ദുറഹ്മാൻ, ഇ. അബ്ദുസ്സമദ്, കെ. അബൂബക്കർ, പി. ഹൈദ്രു, വി. അബ്ദു, ഹംസ കാരാടൻ, പി.കെ. മുഹമ്മദ് എന്ന കുഞ്ഞാപ്പ, വാഹിദ എടവണ്ണ, ആലിക്കുട്ടി, സി.ടി. ഇബ്രാഹിം, എ.ടി. ഷൗക്കത്ത്, എ.ടി. അബ്ദുറഹ്മാൻ, കെ.പി. കുഞ്ഞിമുഹമ്മദ്, എം. സൈനുദ്ദീൻ, വി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. പടം...mpl1 കെ.സി.പി.ഒ സംസ്ഥാന കൺവെൻഷൻ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.