'ബധിര വിദ‍്യാർഥികൾക്ക് ജില്ലയിൽ സർക്കാർ സ്കൂൾ വേണം'

നിലമ്പൂർ: ശ്രവണ-സംസാര വൈക‍ല‍്യമുള്ളവരുടെ അവകാശങ്ങളും ക്ഷേമവും പുനരധിവാസവും ഉറപ്പാക്കണമെന്നും ഇവർക്കായി ജില്ലയിൽ സർക്കാർ തലത്തിൽ സ്കൂൾ അനുവദിക്കണമെന്നും ഒാൾ കേരള പാരൻറ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് ജില്ല സമ്മേളനം ആവശ‍്യപ്പെട്ടു. നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ബധിര സൗഹൃദ സംഗമവും നടന്നു. ജില്ലക്ക് പുറത്തുനിന്നുള്ള ബധിര യുവതിയുവാക്കളും സംഗമത്തിൽ പങ്കെടുത്തു. സമ്മേളനം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് അവാർഡ് വിതരണം ചെയ്തു. ഇ. അബ്ബാസ് അധ‍്യക്ഷത വഹിച്ചു. ബേബി ജോസഫ് കുടുംബസഹായ വിതരണം നിർവഹിച്ചു. എൻ.സി. സുഹ്റ ബീവി, എ. മുജീബ് റഹ്മാൻ, എ. അബ്ദുൽകലാം, എം. അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന ബധിര സൗഹൃദ സംഗമം ആര‍്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വി.പി. അബൂബക്കർ അധ‍്യക്ഷത വഹിച്ചു. എ. ഷൺമുഖം മുഖ‍്യപ്രഭാഷണം നടത്തി. എ.പി. അബ്ദുന്നാസർ സംസാരിച്ചു. പടം: 6- നിലമ്പൂരിൽ ഒാൾ കേരള പാരൻറ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് ജില്ല സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.