ഇഷ്​ടിക കളങ്ങളിൽ പരിശോധന തുടരുന്നു

ഭൂരിഭാഗവും പ്രവർത്തിക്കുന്നത് നിയമം ലംഘിച്ചെന്ന് അധികൃതർ മലമ്പുഴ: അനധികൃത ഇഷ്ടിക കളങ്ങളിൽ ഡെപ്യൂട്ടി കലക്ടർ പരിശോധന തുടരുന്നു. മലമ്പുഴ രണ്ടാം നമ്പർ വില്ലേജിലെ ആറങ്ങോട്ടുകുളമ്പ്, പടലിക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇഷ്ടിക കളങ്ങളിലാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്. നെൽവയൽ നികത്തിയും സർക്കാർ ഭൂമിയും പുഴയോരവും കൈയേറിയും കളങ്ങൾ നടത്തുന്നതായി കെണ്ടത്തി. വിവിധ വകുപ്പുകൾ പ്രകാരം കേസടുത്തതായി അധികൃതർ പറഞ്ഞു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസവും പിരായിരി, പുടൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ജില്ലയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഇഷ്ടിക കളങ്ങളും അനധികൃതമാെണന്നാണ് കെണ്ടത്തൽ. കിഴക്കൻ മേഖലകളിലും ഇഷ്ടിക കളങ്ങൾ സജീവമാണ്. കഴിഞ്ഞ സീസണിലും ജില്ലയിൽ ഇത്തരം പ്രവൃത്തികൾ സജീവമായിരുന്നു. മണ്ണി​െൻറ ഘടനയും ധാരാളം ജലവും അവശ്യമായതിനാൽ പുഴയോരങ്ങളുടെയും മറ്റു ജലാശങ്ങളുടെ സമീപത്താണ് ഇഷ്ടിക നിർമാണ കേന്ദ്രങ്ങളൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷവും പരിശോധന നടത്തി പണികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും എന്നാൽ പ്രവൃത്തികൾ പകുതി പിന്നിട്ടതിനാൽ നിർത്താൻ കഴിയില്ലന്ന നിലപാടയായിരുന്ന ഉടമകൾ. ഈ സാഹചര്യത്തിലാണ് തുടക്കത്തിലെ അധികൃതർ പരിശോധന ആരംഭിച്ചത്. പി.എം.എ.വൈ പദ്ധതി ആദ്യഗഡു വിതരണം പാലക്കാട്: നഗരസഭയിൽ നടപ്പിലാക്കി വരുന്ന പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി അംഗീകൃത ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിനുള്ള ആദ്യ ഗഡു വിതരണം നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് നേതൃക്യാമ്പ് പാലക്കാട്: ജില്ല കോൺഗ്രസ് നേതൃക്യാമ്പ് ഡിസംബർ 20, 21 തീയതികളിൽ നെല്ലിയാമ്പതി ഗ്രീൻലാൻഡ് റിസോർട്ടിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അറിയിച്ചു. 20ന് രാവിലെ ഒമ്പതിന് ക്യാമ്പി‍​െൻറ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നിർവഹിക്കും. കെ.എം.സി തൊഴിലാളികളുടെ സമരം പിൻവലിച്ചു വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണ കമ്പനിയായ കെ.എം.സി നിയന്ത്രണത്തിലുള്ള സമരം അവസാനിപ്പിച്ചു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സമരക്കാരുമായി ചർച്ച ചെയ്യുകയും തുടർന്ന് ചൊവ്വാഴ്ച കുടിശ്ശിക തീർക്കാമെന്ന ഉറപ്പി‍​െൻറ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചുമാസത്തോളം കുടിശ്ശിക ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സമരം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.