ക്ഷേമപെൻഷൻ വിതരണം തുടങ്ങി

പാലക്കാട്: ജില്ലയിൽ സാമൂഹികസുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചു‍‍‍. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് വിതരണം ചെയ്യുന്നത്. ശരാശരി ഒരു പെൻഷനർക്ക് ചുങ്ങിയത് 3300 രൂപ ലഭിക്കും. കർഷക തൊഴിലാളി പെൻഷൻ ഇനത്തിൽ 44,931 പേർക്കായി 14.60 കോടി രൂപയും വാർധക്യകാല പെൻഷൻ ഇനത്തിൽ 1,09,753 പേർക്കായി 38.33 കോടി രൂപയും അംഗപരിമിത പെൻഷൻ ഇനത്തിൽ 18,306 പേർക്കായി 6.01 കോടി രൂപയും അവിവാഹിത പെൻഷൻ ഇനത്തിൽ 6,035 പേർക്കായി 1.97 കോടി രൂപയും വിധവ പെൻഷൻ ഇനത്തിൽ 71,609 പേർക്കായി 23.44 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. 2,50,634 പേർക്കായി 84.38 കോടി രൂപയാണ് ജില്ലയിൽ ഇത്തവണ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും പെൻഷൻ വിതരണം തുടങ്ങിയെന്നും ക്രിസ്മസിന് മുമ്പായിതന്നെ ഗുണഭോക്താക്കൾക്ക് പെൻഷൻ തുകയെത്തിക്കുമെന്നും സഹകരണ സംഘം ജോ. രജിസ്ട്രാർ എം.കെ. ബാബു അറിയിച്ചു. സോഷ്യൽ ഓഡിറ്റും ക്യാമ്പ് ഓഡിറ്റും നടപ്പാക്കും പാലക്കാട്: സാമൂഹികപെൻഷൻ വിതരണത്തിൽ സോഷ്യൽ ഓഡിറ്റും ക്യാമ്പ് ഓഡിറ്റും ജില്ലയിൽ നടപ്പാക്കുമെന്ന് ജില്ല മോണിറ്ററിങ് കമ്മിറ്റി കൺവീനറും സഹകരണ സംഘം ജോ. രജിസ്ട്രാറുമായ എം.കെ. ബാബു. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് ആദ്യമായി ഓഡിറ്റ് നടപ്പാക്കുന്നത്. പെൻഷൻ വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും സർക്കാർ നിഷ്കർഷ പ്രകാരം ക്ഷേമപെൻഷൻ വിതരണം ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്താനും ഓഡിറ്റിങ്ങിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകം ചോദ്യാവലി തയാറാക്കി ഗുണഭോക്താക്കളിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഡിറ്റ് നടത്തി ഗുണഭോക്താക്കളെ സന്ദർശിക്കുകയും ചെയ്യും. സംസ്ഥാനത്തിന് മാതൃകയാകുന്ന വിധം ‍ക്ഷേമപെൻഷൻ വിതരണം സുതാര്യമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറി‍യിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.