ഫലസ്തീൻ ഐക്യദാർഢ്യ റാലി

താനൂർ: ഇസ്രായേലിലെ അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ട്രംപി​െൻറ തീരുമാനത്തെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്ത ഏരിയ സെക്രേട്ടറിയറ്റ് അപലപിച്ചു. ജമാഅത്തെ ഇസ്ലാമി താനൂർ ഏരിയ പ്രസിഡൻറ് സി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. താനൂർ ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ താനൂരിൽ നടത്തി. എം. ഹമീദ്, സി. ജലീൽ, ടി.പി.എം. അസ്ലം, സി.വി.ഒ. നാസർ, ഫക്രുദ്ദീൻ, ആസിഫലി എന്നിവർ നേതൃത്വം നൽകി. വി. താരാനാഥൻ മാസ്റ്റർ അനുസ്മരണം വളാഞ്ചേരി: ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം വളാഞ്ചേരി സംഘടിപ്പിച്ച വി. താരാനാഥൻ മാസ്റ്റർ അനുസ്മരണ സമ്മേളനം പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ചു. താരാനാഥൻ മാസ്റ്ററുടെ ഓർമക്കായി വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് ഫോറം നൽകിയ പുസ്തകങ്ങൾ പി. ദേവയാനി ടീച്ചറിൽ നിന്ന് പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി ഏറ്റുവാങ്ങി. അനുസ്മരണ പ്രഭാഷണം കെ.എം. ഗഫൂർ നിർവഹിച്ചു. എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്മാൻ, വെസ്റ്റേൺ പ്രഭാകരൻ, നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി.എം. പത്മകുമാർ, അഷ്റഫ് അമ്പലത്തിങ്ങൽ, എൻ. അബ്ദുൽ ജബ്ബാർ, വി.പി. കുട്ടിശങ്കരൻ മാസ്റ്റർ, കെ. സുധാകരൻ, ആർ.കെ. മാസ്റ്റർ, സുരേഷ് പൂവാട്ടു മീത്തൽ എന്നിവർ സംസാരിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച പി.സി. സന്തോഷ് കുമാർ, ദീപ വിശ്വൻ, മലയാളത്തിൽ ഡോക്ടറേറ്റ് ലഭിച്ച രേണുക ജ്യോതി എന്നിവരെ ആദരിച്ചു. ചെഗുവേര ഫോറം പ്രസിഡൻറ് വി.പി.എം. സാലിഹ് സ്വാഗതവും വി.വി. സനൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.