ഭവന പദ്ധതി ഗുണഭോക്തൃ വിഹിതം കൈമാറി

അലനല്ലൂർ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഭവന പദ്ധതി 'നികേത'ത്തി​െൻറ ഗുണഭോക്തൃ വിഹിതം ഭവന ബോർഡിന് കൈമാറി. ഗ്രാമപഞ്ചായത്തിലെ ഭവന രഹിതരായ 100 കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ലഭ്യമാക്കുന്ന ഭവന പദ്ധതിയാണ് നികേതം. കേരള ഭവന നിർമാണ ബോർഡി​െൻറ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം ബോർഡ് അസി. സെക്രട്ടറി സുഗുണ നായർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ കൈമാറി. ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റഷീദ് ആലായൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുനിത കുന്നുമ്മൽ, പഞ്ചായത്ത് അംഗങ്ങളായ പി. മുസ്തഫ, സി. മുഹമ്മദാലി, കെ, അഫ്സറ, കെ. സീനത്ത്, സുജിത, ഗീത ദേവി, പഞ്ചായത്ത് സെക്രട്ടറി ഇ.ഒ. ഫ്രാൻസിസ്, പ്ലാൻ കോഓഡിനേറ്റർ പി.പി.കെ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഫോട്ടോ:- അലനല്ലൂർ പഞ്ചായത്ത് ഭവന പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം ജില്ല ഭവന നിർമാണ ബോർഡ് അസി. സെക്രട്ടറി സുഗുണ നായർക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.