pkdkala13

ഒറ്റക്കുതിപ്പിന് മുന്നിലെത്തി ഒറ്റപ്പാലം * ഹയർ സെക്കൻഡറി വിഭാഗത്തിൽ പട്ടാമ്പി മുന്നിൽ * സ്കൂളുകളിൽ ബി.എസ്.എസ് ഗുരുകുലം നെന്മാറ: നാലാം ദിനത്തിൽ ഒറ്റപ്പാലത്തി​െൻറ കുതിപ്പ്. ഹൈസ്കൂൾ വിഭാഗത്തിൽ 69 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 257 പോയൻറുമായി ഒറ്റപ്പാലം ഉപജില്ല കുതിക്കുന്നു. 239 നേടിയ ചെർപ്പുളശ്ശേരിയും 238 പോയൻറ് നേടിയ പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യ മൂന്നുദിനവും ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ആലത്തൂർ ഉപജില്ല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 75 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 272 പോയൻറ് നേടിയ പട്ടാമ്പി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 271 പോയൻറ് നേടിയ പാലക്കാട് രണ്ടും 265 പോയൻറ് നേടിയ ആലത്തൂർ മൂന്നാം സ്ഥാനത്തുമാണ്. യു.പി വിഭാഗത്തിൽ 31 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 136 പോയൻറുമായി മണ്ണാർക്കാട് ഒന്നാം സ്ഥാനത്തും 130, 120 പോയൻറ് നേടി ആലത്തൂർ, പട്ടാമ്പി ഉപജില്ലകൾ രണ്ടാം സ്ഥാനത്തുമാണ്. അറബി കലോത്സവത്തിൽ 158 പോയൻറ് നേടിയ പട്ടാമ്പിയാണ് ഓവറോൾ ചാമ്പ്യന്മാർ. സ്കൂളുകളിൽ ബി.എസ്.എസ് ഗുരുകുലമാണ് ഒന്നാം സ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗത്തിൽ 144 പോയൻറ് നേടി ബി.എസ്.എസ് ഗുരുകുലം ഒന്നാം സ്ഥാനത്തും 68 പോയൻറ് നേടിയ ജി.വി.എച്ച്.എസ്.എസ് വട്ടേനാട് രണ്ടാം സ്ഥാനത്തുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 153 പോയൻറുമായി ബി.എസ്.എസ് ഗുരുകുലമാണ് ഒന്നാം സ്ഥാനത്ത് 97 പോയൻറുമായി ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂർ രണ്ടാം സ്ഥാനത്തുമുണ്ട്. യു.പി വിഭാഗത്തിൽ 60 പോയൻറുമായി ബി.എസ്.എസ് ഗുരുകുലവും 51 പോയൻറുമായി എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം രണ്ടാം സ്ഥാനത്തുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.