അപകട വളവിൽ വെള്ളക്കെട്ടും: കൂനംമുക്കിൽ കാൽനട പേടിസ്വപ്നം

ഷൊർണൂർ: റെയിൽവേ സ്റ്റേഷൻ റോഡിലെ അപകട വളവായ കൂനംമുക്കിൽ കെട്ടിനിൽക്കുന്ന മഴവെള്ളം കാൽനടക്കാർക്ക് ദുരിതമായി. എതിർഭാഗത്തെ കാഴ്ചമറക്കുന്ന വളവിൽ വെള്ളക്കെട്ട് കാരണം കാൽനടക്കാർക്ക് അരികുചേർന്ന് നടക്കാനാവാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ മഴ പെയ്താൽ റോഡി‍​െൻറ ഒരു ഭാഗത്ത് ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കും. റോഡരികിലെ അഴുക്കുചാലും യാത്രക്കാർക്ക് ഭീഷണിയാണ്. അപകട സാധ്യതയേറെ‍യുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.