മദ്ഹു റസൂൽ പ്രഭാഷണം നാളെ

പട്ടാമ്പി: അബ്്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ തങ്ങളുടെ ജില്ല വാർഷിക മദ്ഹു റസൂൽ പ്രഭാഷണം തിങ്കളാഴ്ച വൈകീട്ട് ഏഴിന് വിളയൂർ കുപ്പൂത്ത് ഖാദിരിയ്യ നഗറിൽ നടക്കും. പ്രചാരണാർഥം ഞായറാഴ്ച തുടങ്ങുന്ന വാഹന ജാഥ പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങൾ പര്യടനം നടത്തും. തിങ്കളാഴ്ച വൈകീട്ട് ഏഴിന് പ്രവാചക പ്രകീർത്തന സദസ്സോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ജില്ല മീലാദ് സമ്മേളനം സമസ്ത ജില്ല പസിഡൻറ് കെ.പി. മുഹമ്മദ് മുസ്ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രമേയ പ്രഭാഷണവും സയ്യിദ് അബ്്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ തങ്ങൾ മദ്ഹു റസൂൽ പ്രഭാഷണവും നടത്തും. മൗനജാഥയും അനുശോചനയോഗവും പട്ടാമ്പി: സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻമന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ മൗന ജാഥയും സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. വി.ടി. നാരായണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. ഉണ്ണികൃഷ്ണൻ, എൻ.പി. വിനയകുമാർ, കെ.എസ്.ബി.എ തങ്ങൾ, റസാഖ്, അബ് ദുറഹ്മാൻ, ഹമീദ്, മനോജ് എന്നിവർ സംസാരിച്ചു. ഒ.കെ. സെയ്തലവി സ്വാഗതം പറഞ്ഞു. ചിത്രം: കൊപ്പം ഇസ്സത്തുല്‍ ഇസ്‌ലാം മദ്റസ വിദ്യാർഥികൾ സംഘടിപ്പിച്ച നബിദിന ഘോഷയാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.