ആധാർ കാർഡിന് പുല്ലുവില, തിരിച്ചറിയൽ കാർഡ് എടുക്കാൻ ആധാർ അംഗീകരിക്കുന്നില്ലെന്ന്

മണ്ണാർക്കാട്: ആധാർ കാർഡിന് പുല്ലുവില. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ‍​െൻറ തിരിച്ചറിയൽ കാർഡ് എടുക്കാൻ യു.ഐ.ഡി.എ.ഐയുടെ ആധാർ കാർഡ് അധികൃതർ അംഗീകരിക്കുന്നില്ലെന്ന് ആക്ഷേപം. മണ്ണാർക്കാട് താലൂക്ക് ഓഫിസിലെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെയാണ് ഈ കാരണം പറഞ്ഞ് തിരിച്ചയച്ചത്. അപേക്ഷകരോട് ആധാറുണ്ടായിട്ടും മറ്റുരേഖകൾ താലൂക്ക് ഓഫിസിൽ സമർപ്പിക്കാൻ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന ആക്ഷേപം ശക്തമായി. മണ്ണാർക്കാട് താലൂക്ക് പരിധിയിൽ മാസങ്ങൾക്ക് മുമ്പ് തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ച പുതിയ വോട്ടർമാരോട് ഒറ്റ ദിവസം കൊണ്ട് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശനിയാഴ്ച വിളിച്ച് പറഞ്ഞ് തിങ്കളാഴ്ച സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. സമയക്കുറവ് മൂലം പല പുതിയ അപേക്ഷകർക്കും രേഖകൾ സമർപ്പിക്കാൻ സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.