ആർ.ടി.ഒ ഒാഫിസിൽ ഏജൻറ്​^ഉദ്യോഗസ്ഥ കൂട്ടുകെ​െട്ടന്ന്​ വിജിലൻസ്​

ആർ.ടി.ഒ ഒാഫിസിൽ ഏജൻറ്-ഉദ്യോഗസ്ഥ കൂട്ടുകെെട്ടന്ന് വിജിലൻസ് മലപ്പുറം: ജില്ല ആർ.ടി.ഒ ഒാഫിസിലെ റെയ്ഡുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. ഏജൻറുമാരുടെ പേര് സഹിതമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. മലപ്പുറത്ത് ചില ഉദ്യോഗസ്ഥരും ഏജൻറുമാരും തമ്മിൽ ബന്ധം തുടരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച റെയ്ഡിനെത്തിയ വിജിലൻസ് സംഘത്തെ കണ്ടയുടൻ ഏജൻറുമാർ ഇറങ്ങിയോടുകയായിരുന്നു. നാല് ഏജൻറുമാരെ വിജിലൻസ് പിന്തുർന്നാണ് പിടികൂടിയത്. ആറുപേർ രക്ഷപ്പെട്ടു. പിടികൂടിയവരിൽനിന്ന് രേഖകളടക്കം കണ്ടെടുത്തു. ആർ.സി ബുക്ക്, ഇതര സംസ്ഥാന വാഹനങ്ങളുടെ രജിസ്റ്റർ ബുക്ക് തുടങ്ങിയവാണ് പിടികൂടിയത്. ഒാഫിസിൽ സൂക്ഷിക്കേണ്ട രേഖ ഏജൻറുമാരുടെ കൈവശമായിരുന്നു. ഇത് ഉദ്യോഗസ്ഥരും ഏജൻറുമാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കൾക്ക് സേവനം ലഭിക്കാൻ സുതാര്യ സംവിധാനെമാരുക്കിയിട്ടും ഏജൻറുമാെര ഇടനിലക്കാരാക്കി ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിൽക്കുന്നതായി റിപ്പോർട്ടിലുണ്ട്. ചില രജിസ്റ്റർ ബുക്കുകളിൽ വാഹനവിവരം രേഖപ്പെടുത്താത്തതും ക്രമക്കേടിന് തെളിവായി പറയുന്നു. വഴിക്കടവ് മോേട്ടാർ വാഹന ചെക്ക്പോസ്റ്റ്, ജില്ലയിലെ ജോയൻറ് ആർ.ടി.ഒ ഒാഫിസുകൾ എന്നിവിടങ്ങളിലും ചൊവ്വാഴ്ച ഒരേസമയം വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി സി. സുന്ദരൻ, സി.െഎ പി. സുനിൽ, എസ്.െഎ എൻ.എം. വിജയൻ, ടി.പി. അനിൽകുമാർ, ഇ.പി. വിജേഷ്, കെ.സി. ഷിഹാബുദ്ദീൻ, കെ.എം. വിവേക്, സബൂർ എന്നിവരാണ് മലപ്പുറത്ത് റെയ്ഡിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.