പൂക്കളമിട്ട്​, സദ്യ വിളമ്പി ആഘോഷത്തിലേക്ക്​

മലപ്പുറം: മഴ മാറിനിന്ന ബുധനാഴ്ചയിലെ പകലിൽ ഒാഫിസുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ആഘോഷപ്പൊലിമ. വെള്ളിയാഴ്ചയിലെ ബലിപെരുന്നാളിനും തിങ്കളാഴ്ചയിലെ ഒാണത്തിനും മുന്നോടിയായി മിക്ക സ്ഥാപനങ്ങളിലും ബുധനാഴ്ച ആഘോഷം നടന്നു. സഹപ്രവർത്തകർക്കൊപ്പം സ്ഥാപനങ്ങളിൽ പൂക്കളമിട്ടും സദ്യകഴിച്ചും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചുമായിരുന്നു ആഘോഷങ്ങൾ. ഒാണം-ബലിപെരുന്നാൾ അവധിക്ക് മുമ്പ് വിദ്യാലയങ്ങളിലും ആഘോഷങ്ങൾ നടന്നു. പതിവിന് വിപരീതമായി സെറ്റ് സാരിയും മുണ്ടും ഷർട്ടും ധരിച്ചെത്തിയവർ ഒാഫിസുകളിലും വിദ്യാലയങ്ങളിലും നിറഞ്ഞു. വിദ്യാലയങ്ങൾക്ക് പത്തു ദിവസം ഇനി അവധിയാണ്. അവസാന ദിവസം ആഘോഷമാക്കി, ആശംസകൾ കൈമാറിയാണ് വിദ്യാർഥികളും അധ്യാപകരും മടങ്ങിയത്. സർക്കാർ ഒാഫിസുകൾക്ക് വെള്ളിയാഴ്ച പെരുന്നാൾ അവധിയാണ്. ശനിയാഴ്ച അവധിയെടുത്താൽ ഞായറാഴ്ചയും തിങ്കളാഴ്ചയും കഴിഞ്ഞ് ഒാഫിസിലെത്തിയാൽ മതി. ബുധനാഴ്ച ശ്രീനാരായണ ഗുരുജയന്തിയുടെ അവധിയും. മലപ്പുറം സിവിൽ സ്റ്റേഷനിലെ മിക്ക വകുപ്പുകളിലും ബുധനാഴ്ച ആഘോഷം നടന്നു. മലപ്പുറം എം.എസ്.പി ആസ്ഥാനത്തും വിപുലമായ ആഘോഷങ്ങൾ നടന്നു. കനത്ത മഴയിൽ മുടങ്ങിയ ഷോപ്പിങ്ങും ഒരുക്കങ്ങളും സജീവമായി. വസ്ത്രശാലകളിലും മറ്റു കടകളിലും തിരക്കേറി. പെരുന്നാളിനെ വരേവൽക്കാൻ മുസ്ലിം ഭവനങ്ങളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ചയിലെ പെരുന്നാൾ നമസ്കാരത്തിന് പിറകെ ബലികർമങ്ങളും പൂർത്തിയാക്കും. മഴ ഇൗദ്ഗാഹിന് തടസ്സമാകുമെന്ന സൂചനയുണ്ട്. മഴ ശക്തമായാൽ ഇത്തരം ഇടങ്ങളിൽ പള്ളികളിലാകും പെരുന്നാൾ നമസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.