ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ; സബ്​ കലക്​ടറുടെ നേതൃത്വത്തിൽ പരിശോധിക്കും

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവി​െൻറ ഉടമസ്ഥതയിൽ ഉൗർങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയിലുള്ള ജലസംഭരണി നിയമവിരുദ്ധമാണോയെന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കും. ഇതിനായി സെപ്റ്റംബർ 14ന് രാവിലെ 11ന് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കും. വ്യാഴാഴ്ച പെരിന്തൽമണ്ണ സബ് കലക്ടർ അരുണി​െൻറ നേതൃത്വത്തിൽ നടന്ന ഹിയറിങിൽ സ്ഥലമുടമയുടെ വിശദീകരണം കേട്ട ശേഷമാണ് തീരുമാനം. തങ്ങളുടെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കർ ഭൂമിയിലുണ്ടായിരുന്ന ചെറിയ കുളം ആഴം കൂട്ടി ജലസംഭരണി നിർമിക്കുക മാത്രമാണ് ചെയ്തതെന്ന് സ്ഥലമുടമ അബ്ദുല്ലത്തീഫിന് വേണ്ടി ഹാജരായ അഭിഭാഷകൻ സഫറുല്ല ബോധിപ്പിച്ചു. ആഗസ്റ്റ് 24ന് പെരിന്തൽമണ്ണയിൽ സബ് കലക്ടറുടെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച രേഖകൾ പരിശോധിച്ചിരുന്നുവെങ്കിലും കൂടുതൽ സമയം േവണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിയറിങ് ബുധനാഴ്ചയിലേക്ക് നീട്ടിയത്. പി.വി. അൻവർ എം.എൽ.എക്കു വേണ്ടി അഭിഭാഷകൻ മനോജ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.