കുഞ്ഞിെൻറ ജീവൻ രക്ഷിക്കാൻ സാഹസികയാത്ര; പ്രമോദിന് അഭിനന്ദനപ്രവാഹം

ചങ്ങരംകുളം: നാലു മാസം പ്രായമുള്ള കൈക്കുഞ്ഞി​െൻറ ജീവന്‍ രക്ഷിക്കണമെന്ന തീരുമാനമെടുത്തപ്പോൾ പ്രമോദ് പിന്നെയൊന്നും ആലോചിച്ചില്ല. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് എത്തിക്കാനെടുത്തത് നാല് മണിക്കൂർ മാത്രം. മറ്റ് ആംബുലന്‍സ് ജീവനക്കാരെല്ലാം പിന്‍മാറിയപ്പോഴും ധീരതയോടെ ദൗത്യമേറ്റെടുത്ത പ്രമോദിന് അനുമോദനങ്ങളുടെ പ്രവാഹമാണ്. ചങ്ങരംകുളം പള്ളിക്കരയിലെ മുസ്തഫ-തഹൂറ ദമ്പതികളുടെ നാല് മാസം പ്രായമുള്ള അഹമ്മദ് അഹ്യാനെയാണ് കഴിഞ്ഞയാഴ്ച തൃശൂരിൽനിന്ന് 300ഓളം കിലോമീറ്ററകലെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളജിലേക്ക് നാല് മണിക്കൂർകൊണ്ടെത്തിച്ചത്. തൃശൂർ സ്വദേശിയും ദയ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറുമായ പ്രമോദിനെ പള്ളിക്കരയിലെ സി.എച്ച്. യൂത്ത് സ​െൻറർ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന ഈദ്, ഓണം സൗഹൃദസംഗമത്തിൽ ആദരിക്കും. ഹൃദയതകരാറുള്ള കുഞ്ഞിന് അസുഖം കൂടിയതിനെതുടര്‍ന്ന് എടപ്പാളിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പൊലീസും മറ്റ് ആംബുലന്‍സ് ഡ്രൈവർമാരും ആംബുലന്‍സിന് സൗകര്യമൊരുക്കി. photo: tir mg1 പ്രമോദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.