റിട്ട. എസ്.ഐക്ക്​ നേരെ വധശ്രമം; സൂത്രധാരന്‍ പിടിയിൽ

വണ്ടൂര്‍: റിട്ട. എസ്.ഐയെയും കുടുംബത്തെയും വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ സൂത്രധാരന്‍ പിടിയിൽ. വേങ്ങര കൊളപ്പുറത്ത് വെണ്ണേക്കോട് ഉഷസില്‍ സജീഷിനെയാണ് (38) പ്രത്യേക അന്വേഷണസംഘം വണ്ടൂരില്‍ അറസ്റ്റ് ചെയ്തത്. എടവണ്ണ സ്വദേശിയായ റിട്ട. എസ്.ഐ വടക്കന്‍ മുഹമ്മദിനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണിത്. ആഗസ്റ്റ് നാലിനായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: വടക്കന്‍ മുഹമ്മദി​െൻറ മകന്‍ സഹീര്‍ വിദേശത്ത് മൊബൈല്‍ ബിസിനസ് നടത്തുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ സഹീറിനെ ക്വട്ടേഷന്‍ സംഘത്തലവന്‍ വിദേശത്തുനിന്ന് പലതവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പണമിടപാട് സംഘത്തിലെ പ്രധാനിയുടെ സുഹൃത്താണ് പിടിയിലായ സജീഷ്. ആലുവ കേന്ദ്രീകരിച്ച സംഘത്തെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് സജീഷാണ്. സഹീറിനുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത പിതാവ് വീട്ടിയിരുന്നെങ്കിലും വീണ്ടും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന് പരാതി നല്‍കി. ഇതിനിടയിലാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറി സഹീറിനെ മര്‍ദിച്ചത്. പണം തിരിച്ചുനല്‍കാന്‍ അവധി ആവശ്യപ്പെട്ടിട്ടും കാറിൽ കയറ്റാൻ ശ്രമിച്ചു. പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചതോടെ അക്രമികള്‍ വടക്കന്‍ മുഹമ്മദി​െൻറ തലക്ക് വാള്‍കൊണ്ട് വെട്ടുകയും ഭാര്യയെയും മകളെയും ആക്രമിക്കുകയുമായിരുന്നു. സമീപവാസികള്‍ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു. ബന്ധുക്കള്‍ കാരകുന്ന് ജങ്ഷനില്‍ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ക്വട്ടേഷനെടുത്ത സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് വണ്ടൂര്‍ സി.െഎ എ.ജെ. ജോണ്‍സണ്‍ പറഞ്ഞു. എ.എസ്.ഐമാരായ എം. അസൈനാർ, സി.പി. സന്തോഷ്, സി.പി മുരളി, കെ. ബഷീർ, സി.പി.ഒമാരായ രാജന്‍, അനീഷ് ചാക്കോ, ജിറ്റ്‌സ്, എൻ.ടി കൃഷ്ണകുമാർ, ഷൈജു, സ്വയംപ്രഭ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. wdr photo _ Prathi sajeesh സജീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.