'ചേരങ്കോട് കോളനിയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് അധികൃതരുടെ വീഴ്ച'

കാളികാവ്: പൂങ്ങോട് ചേരങ്കോട് കോളനിയിലെ കുടുംബം കൂട്ട ആത്മഹത്യ ചെയ്തതി​െൻറ അടിസ്ഥാന കാരണം സാമൂഹിക പിന്നാക്കാവസ്ഥയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ദുരന്തം നടന്ന വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അര്‍ഹതയുണ്ടായിട്ടും വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. പൊതുശ്മശാനം ഉണ്ടാക്കിക്കൊടുക്കാന്‍ അധികാരികള്‍ക്ക് സാധിക്കാതെ വന്നതുകൊണ്ടാണ് തറ മാന്തി സംസ്കാര ചടങ്ങുകള്‍ നടത്തേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജില്ല സെക്രട്ടറിമാരായ മുനീബ് കാരക്കുന്ന്, സുഭദ്ര വണ്ടൂര്‍, വണ്ടൂര്‍ മണ്ഡലം പ്രസിഡൻറ് സക്കറിയ, സെക്രട്ടറി ജബ്ബാര്‍ മമ്പാട് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. പടം പൂങ്ങോട് ചേരങ്കോട് കോളനിയിലെ സുനിലി​െൻറ മാതാപിതാക്കളെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം സന്ദര്‍ശച്ചപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.