രഹസ്യ നമ്പർ അടിക്കുന്നതിന് മുമ്പേ യുവതിക്ക് എ.ടി.എമ്മിൽനിന്ന് 17,000 രൂപ ലഭിച്ചു

ഷൊർണൂർ: എ.ടി.എം കൗണ്ടറിൽ പണമെടുക്കാൻ കയറിയ നഗരസഭ ജീവനക്കാരിക്ക് രഹസ്യ നമ്പർ അടിക്കും മുമ്പേ 17,000 രൂപ ലഭിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ എതിർവശത്തുള്ള എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ നിന്നാണ് നമ്പറടിക്കാതെയും തുക ആവശ്യപ്പെടാതെയും പ്രസ്തുത തുക മെഷിനിൽനിന്ന് ലഭിച്ചത്. നഗരസഭ ജീവനക്കാരി കാർത്യായനി തുക നേരെ ഷൊർണൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ബാങ്ക് അധികൃതരെ വിവരം ധരിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ റെയിൽവേ ജീവനക്കാരനായ രംഗനാഥൻ തൊട്ടുമുമ്പ് 17,000 രൂപ പിൻവലിക്കാൻ ശ്രമിച്ചിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇദേഹത്തെ വിളിച്ചു വരുത്തി തുക കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.