ഓണാഘോഷവുമായി ഫോട്ടോഗ്രാഫർമാർ

കോട്ടക്കൽ: ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോട്ടക്കലിലെ ക്ലബി​െൻറ ആഭിമുഖ്യത്തിൽ അധ്യപക ഭവനിൽ നടന്ന ആഘോഷം മുതിർന്ന ഫോട്ടോഗ്രാഫർ സുകുമാരൻ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ബജീഷ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മമ്മുട്ടി, റിയാസ്, കുഞ്ഞിമോൻ, യാസിർ എന്നിയവർ സംസാരിച്ചു. പഴയകാല ഫോട്ടോഗ്രാഫർമാരായ അഷ്റഫ്, കുഞ്ഞുമോൻ, സുകുമാരൻ കോട്ടക്കൽ എന്നിവരെ ആദരിച്ചു. റാഫി സ്വാഗതവും സമീർ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.