വയോജനങ്ങളെ പരിഗണിക്കാതെ സംസ്‌കാരം പൂർണമാവില്ല ^സമദാനി

വയോജനങ്ങളെ പരിഗണിക്കാതെ സംസ്‌കാരം പൂർണമാവില്ല -സമദാനി തിരൂരങ്ങാടി: വയോജനങ്ങളെ പരിഗണിക്കാതെ സംസ്‌കാരം പൂർണമാവില്ലെന്ന് എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. കേരള സാമൂഹിക സുരക്ഷാ മിഷ‍​െൻറ സഹകരണത്തോടെ തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച ഓണം-ബലിപെരുന്നാൾ വയോജനവിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാധ്യക്ഷ കെ.ടി. റഹീദ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 65 വയസ്സിന് മുകളിലുള്ള നൂറുകണക്കിന് വയോജനങ്ങളാണ് പരിപാടിയിലെത്തിയത്. ഗായകൻ ഫിറോസ് ബാബു, വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻകുട്ടി, ഇഖ്ബാൽ കല്ലുങ്ങൽ, വി.വി. അബു, ഉള്ളാട്ട് റസിയ, സി.പി. സുഹറാബി, സി.പി. ഹബീബ, കൗൺസിലർമാരായ നൗഫൽ തടത്തിൽ, അയ്യൂബ് തലാപ്പിൽ, ചൂട്ടൻ മജീദ്, എം.എൻ. ഇമ്പിച്ചു, എം.എ. റഹീം, ചാത്തമ്പാടൻ മുഹമ്മദലി, ജൂലി, മുംതാസ്, ആരിഫ വലിയാട്ട്, ബാബുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എച്ച്. മഹ്മൂദ് ഹാജി, എം. മുഹമ്മദ് കുട്ടി മുൻഷി, മോഹനൻ വെന്നിയൂർ, സി.പി. അബ്ദുൽ വഹാബ്, കെ. രാമദാസ്, യു.കെ. മുസ്തഫ, സിദ്ദീഖ് പനക്കൽ, പി.കെ. അബ്ദുൽ അസീസ്, മിനി പിലാക്കാട്ട്, അശ്വതി, സി.പി. ഇസ്മായിൽ, തൃക്കുളം കൃഷ്ണൻകുട്ടി, കെ. ഗിരീഷ് കുമാർ, മലയിൽ പ്രഭാകരൻ, സി.പി. ഗുഹരാജ് എന്നിവർ സംസാരിച്ചു. ഓണസദ്യ, കലാവിരുന്ന്, ഉപഹാര സമർപ്പണം എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.