ഓണച്ചന്ത

ഊർങ്ങാട്ടിരി : ഗ്രാമപഞ്ചായത്തും കൃഷിഭവനും സഹകരണ ബാങ്കും സംയുക്തമായി നടത്തുന്ന ഓണം-പെരുന്നാൾ ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറമ്പൻ ലക്ഷ്മി നിർവഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ.- ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.പി. അബ്ദുറഹൂഫ്, പി.കെ. അബ്ദുറഹിമാൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജി പുന്നക്കൽ, കെ.എം. കുര്യാക്കോസ്, പി. ചന്ദ്രൻ മാസ്റ്റർ, ടി. മോഹൻ ദാസ്, പി.കെ. സിദ്ദീഖ്, എം. ശരീഫ്, കെ. ഗീത എന്നിവർ സംസാരിച്ചു. മഞ്ചേരി അഗ്രികൾച്ചറൽ അസി. ഡയറക്ടർ വി. കൃഷ്ണദാസ് സ്വാഗതവും കൃഷി ഓഫിസർ എമിപോൾ നന്ദിയും പറഞ്ഞു. കൃഷിക്കാരിൽനിന്ന് 10 ശതമാനം വില കൂട്ടിയും ഉപഭോക്താക്കൾക്ക് 30 ശതമാനം വില കുറച്ചുമാണ് പച്ചക്കറികൾ നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.