മൃതദേഹങ്ങൾക്ക്​ ചികിത്സ: ​അന്വേഷണത്തിന്​ മനുഷ്യാവകാശ കമീഷൻ ഉത്തരവ്​​

സ്വകാര്യ ആശുപത്രികളിൽ മൃതദേഹങ്ങൾക്ക് ചികിത്സ: അന്വേഷണത്തിന് ഉത്തരവ് കൊച്ചി: സ്വകാര്യ ആശുപത്രികൾ മൃതദേഹങ്ങൾക്ക് ചികിത്സ നൽകി ലക്ഷങ്ങൾ ഇൗടാക്കുന്ന സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇത്തരം സംഭവങ്ങൾ സ്വകാര്യ ആശുപത്രികളിൽ പതിവാണെന്ന പൊലീസ് സർജ​െൻറ വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ജില്ലകളിലും അന്വേഷണം നടത്തണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച് വിശദീകരണം സമർപ്പിക്കണം. ഇരു റിപ്പോർട്ടുകളും നാല് ആഴ്ചക്കകം സമർപ്പിക്കണം. സ്വകാര്യ ആശുപത്രികളിലെ കൊള്ളയെക്കുറിച്ച് നേരേത്തയും കമീഷൻ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. െഎ.സി.യുവിൽ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറിയിൽനിന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭ്യമായാലുടൻ തുടർനടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സംബന്ധിച്ച നിയമനിർമാണം അനിവാര്യമാണെന്നും കമീഷൻ നിർദേശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.