കെ.സി.സിയിൽനിന്ന്​ വിട്ടുനിൽക്കാൻ സി.എസ്​.​​െഎ സഭ തീരുമാനം

കെ.സി.സിയിൽനിന്ന് വിട്ടുനിൽക്കാൻ സി.എസ്.െഎ സഭ തീരുമാനം കോട്ടയം: ക്രൈസ്തവ സഭകളുടെ എക്യൂമെനിക്കൽ വേദിയായ കേരള കൗൺസിൽ ഒാഫ് ചർച്ചസിൽനിന്ന് (കെ.സി.സി) വിട്ടുനിൽക്കാൻ സി.എസ്.െഎ സഭയുടെ തീരുമാനം. ബിഷപ് ഡോ. കെ.പി. യോഹന്നാ​െൻറ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചർച്ചിന് അംഗത്വം കൊടുത്തതിൽ പ്രതിഷേധിച്ചാണ് കെ.സി.സിയുടെ സ്ഥാപക സഭകളിലൊന്നായ സി.എസ്.െഎയുടെ പിന്മാറ്റം. സി.എസ്.െഎ സഭയുടെ സ്ഥാപനങ്ങൾ ഇനി കെ.സി.സിയുടെ പരിപാടികൾക്കായി വീട്ടുനൽകേണ്ടതില്ലെന്നും സഭ റീജിയനൽ സിനഡ് സമ്മേളനം തീരുമാനിച്ചു. പെന്തക്കോസ്തൽ വിഭാഗത്തിൽപെടുന്ന ബിലീവേഴ്സ് ചർച്ചിനെ എപ്പിസ്കോപ്പൽ സഭയായും അതി​െൻറ പരമാധികാരി ഡോ. കെ.പി. യോഹന്നാനെ ബിഷപ്പായും അംഗീകരിക്കാനാകില്ലെന്ന് സി.എസ്.െഎ സഭ നേതൃത്വം വ്യക്തമാക്കി. കെ.സി.സി അംഗത്വത്തിന് ഇതിനുമുമ്പും ബിലീവേഴ്സ് ചർച്ച് അപേക്ഷ നൽകിയിരുന്നെങ്കിലും സി.എസ്.െഎ സഭയുടെ എതിർപ്പിനെത്തുടർന്ന് അംഗത്വം നൽകാതിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇൗ മാസം ആദ്യം ചേർന്ന കെ.സി.സി യോഗത്തിൽ ബിലീവേഴ്സ്ചർച്ചിന് അംഗത്വം നൽകാൻ തീരുമാനമെടുത്തത്. സി.എസ്.െഎ പ്രതിനിധി പെങ്കടുക്കാത്ത യോഗത്തിലായിരുന്നു തീരുമാനം. ഇതാണ് കടുത്ത നിലപാടിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. ബിലീവേഴ്സ് ചർച്ചിനെ അംഗമാക്കരുതെന്നു കാട്ടി സഭ നേതൃത്വം നേരേത്ത കെ.സി.സിക്ക് കത്തും നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.