Tir MW13

'പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം' കല്‍പകഞ്ചേരി: 60 വയസ്സിന് മുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കല്ലിങ്ങൽ പറമ്പ് യൂനിറ്റ് രൂപവത്കരണ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല ജോയിൻറ് സെക്രട്ടറി ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു. കല്ലൻ ഹംസ അധ്യക്ഷത വഹിച്ചു. പി. റഷീദ്, എൻ. നാരായണൻ, വി.പി. സെയ്താലികുട്ടി, സി.പി. പ്രശാന്ത്, കെ.കെ. അഷറഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ. സിദ്ദീഖ് (പ്രസി), കെ.പി. സുനിൽ (വൈസ് പ്രസി), കെ.കെ അഷ്റഫ് (സെക്ര), കെ.പി. ഈസക്കുട്ടി (ജോ. സെക്ര), കെ. നസീർ (ട്രഷ). സ്വീകരണം നൽകി കല്‍പകഞ്ചേരി: മാറാക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സനായി തെരഞ്ഞെടുത്ത കെ.ടി. ഷഹനാസിനും കൽപകഞ്ചേരി പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത കാലൊടി കുഞ്ഞാപ്പുവിനും രണ്ടത്താണി ടൗൺ കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. ഖദീജ നർഗീസ് ഉദ്ഘാടനം ചെയ്തു. ഇഫ്തിഖാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ടി. അബ്ദു, മൻസൂറലി മാസ്റ്റർ, എം.ടി. സുബൈർ, വി. പുഷ്പരാജൻ, സി.എച്ച്. കുഞ്ഞി വാപ്പു, പി. അസീസ്, സലാം മാസ്റ്റർ, ടി. ജലീൽ, കെ. മുഹമ്മദലി, എം. അലവി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.