ഒാണം -പെരുന്നാൾ ആഘോഷം

ഒറ്റപ്പാലം: സമൂഹത്തിലെ ദുർബലർക്കും കിടപ്പുരോഗികൾക്കും കൈത്താങ്ങായി രൂപവത്കരിച്ച വരോട് 'അമൃതം' കൂട്ടായ്മയുടെ വരോട് അംഗൻവാടിയിൽ നടന്നു. 50 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ആശ്രയം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.എം. നാരായണൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ് മുഖ്യാതിഥിയായി. ശ്രീലത ടീച്ചർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ സിയാദ് അഹ്മദ് ചുനങ്ങാട്, ആയിഷ ടീച്ചർ, പുഷ്പലത നാവായത്ത്, ഷജീർ കെ. കുന്നത്ത് എന്നിവർ സംസാരിച്ചു. ജിനേഷ്‌ കുന്നത്ത് സ്വാഗതവും സബിത ടീച്ചർ നന്ദിയും പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട നിരാലംബരായ കുടുംബങ്ങൾക്ക് മാസം തോറും ഭക്ഷ്യധാന്യ കിറ്റുകൾ അമൃതം കൂട്ടായ്മ നൽകുന്നുണ്ട്. വരോട് അമൃതം കൂട്ടായ്മയുടെ ഒാണം -പെരുന്നാൾ ഭക്ഷ്യധാന്യ കിറ്റ് വിതരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.