സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം ^കെ.ബി. ഗണേഷ് കുമാർ

സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം -കെ.ബി. ഗണേഷ് കുമാർ ഷൊർണൂർ: സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവം മാറണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽനിന്ന് പിന്തിരിയണമെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഷൊർണൂർ മയിൽവാഹനം കമ്യൂണിറ്റി ഹാളിൽ പി.കെ. ശശി എം.എൽ.എയുടെ ജനസഹായ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി. വിമല, വൈസ് ചെയർമാൻ ആർ. സുനു, ജില്ല പഞ്ചായത്തംഗം പി. സന്ധ്യ, നഗരസഭ അംഗങ്ങളായ പി. നിർമല, അനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ സുജാത എന്നിവർ സംബന്ധിച്ചു. നിരവധി പേർ അദാലത്തിൽ പങ്കെടുത്ത് പരാതികളും അഭിപ്രായങ്ങളും ബോധിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.