'ലീഗ് സെക്രട്ടറിയുടെ നിലപാട് നേതൃത്വത്തിെൻറ അറിവോടെയാണോയെന്ന് വ്യക്​തമാക്കണം'

മലപ്പുറം: ഇബ്രാഹിം സുലൈമാൻ സേഠ് അടക്കമുള്ളവർ തീവ്രവാദികളായിരുന്നുവെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജിയുടെ പ്രതികരണം നേതൃത്വത്തി​െൻറ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് സേഠ് സാഹിബ് സാംസ്കാരികവേദി ആവശ്യപ്പെട്ടു. മാറാട് കലാപത്തിന് ഉത്തരവാദിയായവരിൽ പ്രധാനിയെന്ന് സംഘ്പരിവാർ ആരോപിക്കുന്ന വ്യക്തിയാണ് മായിൻ ഹാജി. മാറാട് കേസ് സി.ബി.ഐ അന്വേഷിക്കുമ്പോൾ ഇതിൽനിന്ന് രക്ഷപ്പെടുന്നതിനും സംഘ്പരിവാറി​െൻറ സഹായത്തോടെ നിയമസഭയിൽ എത്തുകയെന്ന ഗൂഢലക്ഷ്യം മായിൻഹാജിക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി മുഴുവൻ സമയവും പ്രവർത്തിച്ച വ്യകതിയാണ് ഇബ്രാഹിം സുലൈമാൻ സേഠ് എന്നും സംസ്കാരിക വേദി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.