കരാട്ടേയിൽ നേട്ടവുമായി പുലാമന്തോളിലെ മത്സരാർഥികൾ

പുലാമന്തോൾ: വയനാട് ജില്ല ടൂറിസം കൗൺസിൽ സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ മികച്ച നേട്ടവുമായി പുലാമന്തോൾ ഐ.ഡി.കെ മാർഷ്യൽ അക്കാദമിയിലെ മത്സരാർഥികൾ. അണ്ടർ ട്വൻറി ഗേൾസ് വിഭാഗത്തിൽ ദിയ കരിങ്ങനാടിന് ഒന്നാം സ്ഥാനവും അണ്ടർ 35 ബോയ്സിൽ ചെറുകര പുളിങ്കാവ് സ്വദേശി മുഹമ്മദ് ജാസിൽ ഒന്നാം സ്ഥാനവും അണ്ടർ 70 ബോയ്സിൽ അമീർ സുഹൈൽ കട്ടുപ്പാറക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഗ്രൂപ്പിനത്തിൽ ഗേൾസിൽ ദിയ, സഹ ദിയ്യ, ഷഹന പർവിൻ എന്നിവർക്കും ബോയ്സ് വിഭാഗത്തിൽ സ്വാലിഹ് വിളയൂർ, ആദിത്യൻ ചെറുകര, മുഹമ്മദ് ജാസിൽ എന്നിവർക്കും രണ്ടാം സ്ഥാനം ലഭിച്ചു. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ഏഴ് വിദ്യാർഥികൾ പങ്കെടുത്തിരുന്നു. മുഴുവൻ വിദ്യാർഥികൾക്കും ടൂറിസം കൗൺസിൽ സർട്ടിഫിക്കറ്റ് നൽകി. സംസ്ഥാനതല കരാട്ടേ മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച മത്സരാർഥികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.