മത്സ്യകൃഷിയിലും ഒരു കൈ നോക്കാൻ മൂത്തേടം ഗവ. സ്കൂള്‍ വിദ്യാര്‍ഥികള്‍

എടക്കര: മൂത്തേടം ഗവ. സ്കൂള്‍ എൻ.എസ്.എസ് വിദ്യാര്‍ഥികള്‍ മത്സ്യകൃഷിയിലേക്കും ചുവടുവെക്കുന്നു. ഫിഷറീസ് വകുപ്പില്‍നിന്ന് ലഭിച്ച 2000 മത്സ്യകുഞ്ഞുങ്ങളെ കൃഷിക്കായി തയാറാക്കിയ കുളത്തില്‍ നിക്ഷേപിച്ചു. അന്യം നിൽക്കുന്ന നാട്ടു മത്സ്യങ്ങളുടെയും മണ്ണിട്ട് നികത്തുന്ന ജലാശയങ്ങളുടെയും സംരക്ഷണം ഒരുപോലെ ലക്ഷ്യമിട്ടാണ് മൂത്തേടം സ്കൂളിലെ എൻ.എസ്.എസ് വളൻറിയര്‍മാര്‍ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മത്സ്യകൃഷി രംഗത്ത് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കലും പരിപാടിയുടെ ലക്ഷ്യമാണ്. കുട്ടികളുടെ താല്‍പര്യം മുന്‍നിർത്തി രക്ഷിതാവായ ഒരാള്‍തന്നെയാണ് കുളം മത്സ്യകൃഷിക്കായി വിട്ടുനല്‍കിയത്. ഉദ്യമം വിജയത്തിെലത്തുകയാണെങ്കില്‍ മൂത്തേടം പഞ്ചായത്തിലെ മറ്റു കുളങ്ങളിലും മത്സ്യകൃഷി നടത്താനാണ് വിദ്യാര്‍ഥികളുടെ പദ്ധതി. ഫിഷറീസ് വകുപ്പ് ആവശ്യമായ സഹകരണം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. പരിപാടിക്ക് പ്രോഗ്രാം ഓഫിസര്‍ കെ. മുഹമ്മദ് റസാഖ്, പി.ടി.എ പ്രസിഡൻറ് ബഷീര്‍ കോട്ടയില്‍, ഗഫൂര്‍ കല്ലറ, ഫിഷറീസ് വകുപ്പിലെ അബ്ദുല്‍ റഫീഖ്, വളൻറിയര്‍മാരായ റിംഷാൻ, അരുണ്‍, ഋഷികേശ്, ആകാശ്, കെവിന്‍, വര്‍ഗീസ്, ഉബൈജഹാന്‍, അന്‍സാജ് എന്നിവര്‍ നേതൃത്വം നല്‍കി. ഓണാഘോഷം സംഘടിപ്പിച്ചു എടക്കര: മുണ്ട എം.ഒ.എൽ.പി, യു.പി സ്കൂളുകളുടെ ആഭിമുഖ്യത്തില്‍ പ്രവാസിയായ കല്ലിങ്ങപ്പാടന്‍ അബ്ദുന്നാസറി​െൻറ സഹകരണത്തോടെ പാലക്കുഴി കോളനിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. എ.കെ. ജോസഫ് സന്ദേശം നല്‍കി. സ്കൂള്‍ മാനേജര്‍ പുതിയറ കുഞ്ഞാൻ, എ. അബ്ദുല്ല, കല്ലിങ്ങപ്പാടന്‍ നാസർ, ഷാജി പറക്കോട്ടില്‍, പ്രധാനാധ്യാപകരായ തോമസ്, ശോശാമ്മ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡൻറുമാരായ പി.കെ. റജീബ്, ജാഫര്‍ ചേരിയാടന്‍, അധ്യാപകരായ പി.വി. നജ്മുദ്ദീന്‍, കെ. നൗഫല്‍, ഷെര്‍ളി, ഖദീജ, എം.ടി.എ പ്രസിഡൻറുമാരായ റൂബി സജ്ന, സാഹിറ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു എടക്കര: കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഭാഗമായി നിലമ്പൂര്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു. റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ. എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.ടി. യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി മാത്യു വിഷയാവതരണം നടത്തി. ഡോ. പി.ജെ. ശാമുവേൽ, കെ. അജീഷ്, പി.സി. നന്ദകുമാര്‍, തമ്പു ജോര്‍ജ്, ജോണി ജോസ്, ബിജു എബ്രഹാം, ബിനു എബ്രഹാം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.