യുവതിയുടെ വിഡിയോ സന്ദേശം വാട്​സ്​ആപ്പിൽ; പൊലീസ്​ അന്വേഷണം ആരംഭിച്ചു

മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് സന്ദേശം വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത് വൈക്കം: ഭർത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയായ യുവതി സമൂഹമാധ്യമങ്ങളിൽ അയച്ച വിഡിയോ ക്ലിപ് വൈറലായി. വിഡിയോ ലഭിച്ച വൈക്കം പൊലീസ് സംഭവസ്ഥലത്തെത്തി വീട്ടമ്മയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂർ ഹിൽസിൽ നെല്ലുവേലിൽ ദിൽന ബേബിയാണ് (29) ചൊവ്വാഴ്ച രാവിലെ വിഡിയോ സന്ദേശം വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത്. വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ റിസോർട്ടിൽ അടച്ചിട്ട മുറിയിൽനിന്നായിരുന്നു സന്ദേശം. റിസോർട്ടിൽ ജനറൽ മാനേജറായ ഭർത്താവ് കോഴിക്കോട് സ്വദേശി അഭിജിത്ത് മർദിച്ചതായും വധഭീഷണിയുണ്ടെന്നും അടച്ചിട്ട മുറിക്കുപുറത്ത് വാതിൽ തുറക്കാൻ തട്ടിവിളിക്കുകയാണെന്നും ആയിരുന്നു സന്ദേശം. ഭർത്താവി​െൻറ മർദനത്തിൽ നെറ്റിയിൽ ഉണ്ടായ പരിക്കും കാണിച്ചു. വൈക്കം എസ്.ഐ എം. സാഹിലി​െൻറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രണ്ട് മതവിഭാഗങ്ങളിൽപെട്ട ഇവരുടേത് പ്രണയവിവാഹമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് വിവാഹബന്ധം വേർെപടുത്താൻ കുടുംബകോടതിയിൽ കേസ് നടക്കുകയാണ്. സംഭവത്തെകുറിച്ച് യുവതി പറയുന്നതിങ്ങനെ: ക്രിസ്തുമത വിശ്വാസിയായ ദിൽനയും ഹിന്ദു (നായർ) വിഭാഗത്തിൽപെട്ട അഭിജിത്തും പ്രണയത്തിലാവുകയും 2014 ജനുവരി 17ന് കോഴിക്കോട് ആര്യ സമാജത്തിൽ വെച്ച് മതം മാറിയശേഷം വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ഇവർ ചെമ്മാനകരിയിലെ റിസോർട്ടിൽ ജനറൽ മാനേജർക്കുള്ള മുറിയിൽ താമസമാക്കി. ഇതിനിടെ, അഭിജിത്തി​െൻറ വീട്ടുകാർ സ്ത്രീധനം ചോദിച്ച് ശല്യപ്പെടുത്തുന്നുണ്ടായിരുെന്നന്ന് യുവതി പറഞ്ഞു. ഇവർ ഒന്നിച്ച് താമസിക്കുന്നതിനിടെ ദിൽനയെ വിവാഹം ചെയ്തത് അറിയാതെ മറ്റൊരു യുവാവ് വിവാഹ ആലോചനയുമായി എത്തി. ഇൗ യുവാവിനോട് അഭിജിത്ത് വിവരങ്ങൾ സൂചിപ്പിെച്ചങ്കിലും അയാൾ പിന്മാറാതെവന്നതിനെതുടർന്ന് അഭിജിത്ത് ആത്മഹത്യഭീഷണി മുഴക്കിയാണ് അയാളെ പിന്തിരിപ്പിച്ചത്. ഇതൊന്നും യുവതി അറിഞ്ഞിരുന്നില്ല. 2017 ജനുവരി 17ന് യുവതിയുടെ വീട്ടിലേക്ക് അഭിജിത്ത് വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചു. വിവരം അറിഞ്ഞ യുവതി ചോദിച്ചപ്പോൾ ത​െൻറ വീട്ടുകാരെ സമാധാനിപ്പിക്കാൻ ചെയ്തതാണെന്നും ഇത് കാര്യമാക്കേണ്ടെന്നും അഭിജിത്ത് യുവതിയെ പറഞ്ഞ് സമാധാനിപ്പിച്ചു. തുടർന്ന് ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടിയ യുവതിയോട് നീ ഇൗ പ്രശ്നങ്ങൾ പുറത്തുപറഞ്ഞാൽ നമ്മുടെ സ്വകാര്യ ജീവിതം താൻ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും അത് യൂട്യൂബിൽ ഇടുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ജൂലൈ നാലുമുതൽ റിസോർട്ടിലെ മുറിയിൽ രണ്ടായി കഴിയുകായിരുെന്നന്ന് യുവതി പറയുന്നു. ഇന്നലെ വീണ്ടും വാക്തർക്കം ഉണ്ടാവുകയും അഭിജിത്ത് മർദിക്കുകയും ചെയ്തു. തുടർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ട യുവതിയെ വൈക്കത്തുനിന്ന് പൊലീസ് എത്തിയാണ് ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. യുവതിയെ ഭർത്താവ് ആക്രമിച്ചതായി പരാതി ലഭിെച്ചന്നും ഉടൻ മെഡിക്കൽ കോളജിലെത്തി മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വൈക്കം സി.െഎ ബിനു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.