മക​െൻറ വിവാഹ സൽക്കാരം മാലിന്യ മുക്തമാക്കി ഗ്രാമപഞ്ചായത്ത് അംഗം

അരീക്കോട്: മക​െൻറ വിവാഹ സൽക്കാരം മാലിന്യ മുക്തമായി നടത്തി ഗ്രാമപഞ്ചായത്ത് മെംബർ. അരീക്കോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന പി. ഗീതയാണ് അനുകരണീയമായ രീതിയിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി അരീക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'മാലിന്യ മുക്തമംഗല്യം' പദ്ധതി ത​െൻറ വീട്ടിലെ വിവാഹ സൽക്കാരത്തിന് നടപ്പിലാക്കിയത് മറ്റുള്ളവർക്ക് പ്രചോദനമാവട്ടെ എന്ന് കരുതിയാണെന്ന് ഗീത പറഞ്ഞു. 500 പേർ പങ്കെടുത്ത സൽക്കാരത്തിൽ പ്ലാസ്റ്റിക്കിനോട് പരിപൂർണമായും 'കടക്ക് പുറത്ത്' എന്ന് പറഞ്ഞു. പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും ഒഴിവാക്കി വാഴയിലയും സ്റ്റീൽ ഗ്ലാസും ഉപയോഗിച്ചു. പ്ലാസ്റ്റിക് തോരണങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന വിവാഹ സൽക്കാരം നടത്തുന്നവർക്ക് ഗ്രാമപഞ്ചായത്ത് സ്വർണ മോതിരം സമ്മാനമായി നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.