ആതിര പൂചൂടി അവർ വീണ്ടും ചുവടുവെച്ചു

കോട്ടക്കൽ: ചുവടുകൾ ഒട്ടും പിഴച്ചില്ല... വർഷങ്ങൾക്ക് ശേഷം ലഭിച്ച അവസരം കോട്ടക്കലിലെ മാധവിക്കുട്ടിയമ്മയും സംഘവും വേദിയിൽ അവതരിപ്പിച്ച തിരുവാതിരക്കളിക്ക് നിറയെ കൈയടി. കോട്ടക്കൽ നഗരസഭ വയോമിത്രം ഓണപ്പരിപാടികളുടെ ഭാഗമായിട്ടായിരുന്നു തിരുവാതിര. ലക്ഷ്മിക്കുട്ടി വാരസ്യാർ, ശാരദ, പുഷ്പ, പത്മാവതി, സുജാത, രാധ, ഗിരിജ എന്നിവരായിരുന്നു അരങ്ങിലെത്തിയത്. ഒഴിവു സമയങ്ങളിൽ മാധവിക്കുട്ടിയമ്മയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പേരക്കുട്ടി സാന്ദ്രയും കൂട്ടുകാരി ശ്രീലക്ഷ്മിയുമായിരുന്നു പിന്നണി പാടിയത്. വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു വേദി കിട്ടിയതിൽ തങ്ങളെ പ്പോലുള്ളവർക്ക് ഏറെ സന്തോഷമുെണ്ടന്ന് ഇവർ പറഞ്ഞു. കോട്ടക്കലിൽ നടന്ന വയോമിത്രം പരിപാടിയുടെ നിയന്ത്രണം ഗുണഭോക്താക്കൾക്ക് നൽകിയത് ശ്രദ്ധേയമായി. ജനപ്രതിനിധികൾ മുതിർന്നവർക്ക് ചടങ്ങി​െൻറ നിയന്ത്രണം നൽകുകയായിരുന്നു. ഉണ്ണൂലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബീരാൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബുഷ്റ ഷബീർ, പി. ഉസ്മാൻ കുട്ടി, ടി. അലവി, ടി.വി. സുലൈഖാബി, എ. നൗഷാദ് എന്നിവർ സംസാരിച്ചു. ബാല്യത്തിലേക്ക് മടക്കം എന്ന വിഷയത്തിൽ കൃഷ്ണ ടീച്ചർ ക്ലാസടുത്തു. നഗരസഭ ചെയർമാൻ കെ.കെ. നാസർ സ്വാഗതവും ടി.പി. അശ്വതി നന്ദിയും പറഞ്ഞു. പടം/കോട്ടക്കലിൽ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അരങ്ങേറിയ തിരുവാതിരക്കളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.