കോഴ്​സിന്​ അഫിലിയേഷൻ: കാലിക്കറ്റ്​ സർവകലാശാലയും സര്‍ക്കാറും എലിയും പൂച്ചയും കളിക്കുന്നെന്ന്​ കോടതി

കാലിക്കറ്റ് സർവകലാശാലയും സര്‍ക്കാറും എലിയും പൂച്ചയും കളിക്കുന്നെന്ന് കോടതി കൊച്ചി: പുതിയ കോഴ്സിന് അഫിലിയേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കാലിക്കറ്റ് സർവകലാശാലയും സംസ്ഥാന സര്‍ക്കാറും എലിയും പൂച്ചയും കളിക്കുകയാണെന്ന് ഹൈകോടതി. ഇൗ കളിയിലൂടെ ദുരിതമനുഭവിക്കുന്നത് വിദ്യാര്‍ഥികളും പണം ചെലവാക്കിയ മാനേജ്മ​െൻറുകളുമാണെന്നും കോടതി വിമർശിച്ചു. ചാലക്കുടി നിര്‍മല എജുക്കേഷന്‍ ട്രസ്റ്റിന് പുതിയ കോഴ്സുകളില്‍ അഫിലിയേഷന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാറിനെയും സർവകലാശാലയെയും കോടതി വിമർശിച്ചത്. ചില വിഷയങ്ങളില്‍ കോഴ്സുകള്‍ അനുവദിക്കണമെന്നും നിലവിലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 2016 ഡിസംബറിലാണ് നിര്‍മല എജുക്കേഷന്‍ ട്രസ്റ്റ് സർവകലാശാലക്ക് അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം സർവകലാശാല പരിശോധന നടത്തേണ്ട അവസാന തീയതി മാര്‍ച്ച് 31 ആയിരുന്നെങ്കിലും പരിശോധന നടന്നത് ഏപ്രില്‍ 11നാണ്. പരിശോധനഫലം സിൻഡിക്കേറ്റ് പരിശോധിച്ചശേഷം ജൂലൈ 11ന് സര്‍ക്കാറി​െൻറ നിലപാടിന് അയച്ചു. നടപടികളാവാത്തതിനെ തുടർന്ന് മാനേജ്മ​െൻറ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ ആഗസ്റ്റ് 11ന് സിംഗിള്‍ ബെഞ്ച് സർവകലാശാലക്ക് നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം താല്‍ക്കാലികമായി അഫിലിയേഷന്‍ നല്‍കി പ്രവേശനം അനുവദിക്കാനും നിര്‍ദേശിച്ചു. മെഡിക്കല്‍ പ്രവേശനം അവസാനിക്കേണ്ടത് ആഗസ്റ്റ് 31 ആയതിനാലായിരുന്നു ഇൗ നിർദേശം. 19ന് സർവകലാശാല സിൻഡിക്കേറ്റ് യോഗം കൂടിയെങ്കിലും ഹൈകോടതി ഉത്തരവ് പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാറി​െൻറ നിലപാട് അറിഞ്ഞശേഷം നിലപാടെടുക്കാമെന്ന പേരിൽ വിഷയം മാറ്റിവെച്ചു. ഇതോടെയാണ് മാനേജ്മ​െൻറ് വീണ്ടും ഹൈകോടതിയെ സമീപിച്ചത്. സർവകലാശാലയും സർക്കാറും ഉറങ്ങിയാൽ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള സ്ഥാപനത്തി​െൻറ അവകാശം പാഴാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ചി​െൻറ ഉത്തരവ് പരിഗണിച്ച് അനുമതി നല്‍കണമായിരുന്നു. തീരുമാനം വൈകിക്കാനോ ഉത്തരവാദിത്തങ്ങളില്‍നിന്ന് പിന്മാറാനോ സർവകലാശാലക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ട്രസ്റ്റിന് താല്‍ക്കാലിക അഫിലിയേഷന്‍ നല്‍കണമെന്നും മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്നും തുടർന്ന് കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.