ഉയർന്ന ഫീസ്​: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 690 സീറ്റുകൾ ഒഴിവ്​

ഉയർന്ന ഫീസ്: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 690 സീറ്റുകൾ ഒഴിവ് ( തിരുവനന്തപുരം: ഹൈകോടതി വിധിയിലൂടെ ഫീസ് നിരക്ക് കുത്തനെ ഉയർന്നതോടെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 690 സീറ്റുകളിൽ ആളില്ല. മൂന്നാം അലോട്ട്മ​െൻറ് പ്രകാരമുള്ള പ്രവേശന നടപടികൾ ചൊവ്വാഴ്ച വൈകീേട്ടാടെ പൂർത്തിയായശേഷമുള്ള കണക്കാണ് പുറത്തുവന്നത്. ഒഴിവുള്ള മുഴുവൻ സീറ്റിലേക്കും നേരത്തേ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മ​െൻറ് നടത്തിയിരുന്നു. മെഡിക്കൽ, ഡ​െൻറൽ കോഴ്സുകളിലേക്കായി 2900ൽ അധികം പേർക്കാണ് അലോട്ട്മ​െൻറ് നൽകിയിരുന്നത്. മെഡിക്കലിൽ 690 സീറ്റുകൾ ഒഴിവുവന്നപ്പോൾ ഡ​െൻറലിൽ 450 സീറ്റും ഒഴിവുവന്നിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളിേലക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ സ്േപാട് അഡ്മിഷൻ നടത്തും. ഉയർന്ന ഫീസ് കാരണം പ്രേവശനം നേടിയശേഷം റദ്ദാക്കിയവരുടെ എണ്ണം കുറവാണ്. അലോട്ട്മ​െൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതെ തിരിച്ചുപോയവരാണ് കൂടുതൽപേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.