ഗ്രാൻറ് വൈകൽ: മാർച്ച് നടത്തും

പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാർഥികളുടെ മത്സ്യത്തൊഴിലാളി ലപ്സം ഗ്രാൻറ് വിതരണം വൈകിയതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് കോളജുകളിലും പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലപ്സം ഗ്രാൻറ് ലഭിച്ചിട്ടും പൊന്നാനി എം.ഇ.എസ് കോളജ് അധികൃതരുടെ അനാസ്ഥമൂലമാണ് വിതരണം മുടങ്ങിയത്. നേരത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്, സ്റ്റൈപ്പൻറ്, ട്യൂഷൻ ഫീസ് എന്നിവ എസ്‌.സി., എസ്.ടി. വകുപ്പാണ് നൽകിയിരുന്നത്. എന്നാൽ 2014ലെ ഉത്തരവ് പ്രകാരം മത്സ്യത്തൊഴിലാളി സ്കോളർഷിപ് ഫിഷറീസ് വകുപ്പ് മുഖേന നൽകാനാണ് തീരുമാനം. ഈ ഉത്തരവ് എം.ഇ.എസ് കോളജ് അധികൃതർ പാലിക്കാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ബഹുജന മാർച്ച് നടത്തുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ സി.ഐ.ടിയു മത്സ്യത്തൊഴിലാളി നേതാക്കളായ കെ.എ. റഹീം, പി. ബാബു, കെ. നൗഷാദ്, പി.ബി. കോയ പി. സൈഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.