സാംസ്കാരിക വകുപ്പി‍െൻറ ഓണക്കാഴ്ച്ചക്ക് പ്രൗഢമായ തുടക്കം

വടക്കഞ്ചേരി: സാംസ്കാരിക വകുപ്പ് നേതൃത്വത്തിൽ സെപ്റ്റംബർ ഒന്ന് വരെ സംഘടിപ്പിക്കുന്ന 'മാവേലി മലയാളം' സംസ്കാരിക കേരളത്തി‍​െൻറ ഓണക്കാഴ്ച്ചക്ക് തരൂർ നിയോജകമണ്ഡലത്തിലെ കണ്ണമ്പ്രയിൽ പ്രൗഢമായ തുടക്കം. മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിൽ 51 കലാകാരൻമാരുടെ പഞ്ചാരിമേളത്തോടെയാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഓണക്കാഴ്ച്ചയുടെ വേദിയുണർന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെട്ടി ഒട്ടിച്ച് പ്രദർശിപ്പിക്കുന്ന കൊളാഷുകളല്ല സംസ്കാരം ഒരോരുത്തരുടേയും ജീവിതത്തിൽ നേടുന്ന അറിവാണ് സംസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പി‍​െൻറ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തിയ ഡോക്യുമ​െൻററി 'ഉയിർപ്പി'‍​െൻറ പ്രകാശനവും സ്പീക്കർ നിർവഹിച്ചു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. പി. സുരേഷ്ബാബു, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി, പഞ്ചായത്ത് പ്രസിഡൻറുമാരായ ഡി. രജിമോൻ, അനിത പോൾസൺ, പി.എ. ഇസ്മയിൽ, സി.കെ. രാജേന്ദ്രൻ, പി. കൃഷ്ണദാസ്, എ.കെ. നമ്പ്യാർ, എം.ആർ. ജയഗീത, പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. കാവു മൈതാനം, മംഗല്യ ഓഡിറ്റോറിയം, പഞ്ചായത്ത് വ്യവസായ ഹാൾ എന്നിവിടങ്ങളിലായാണ് പരിപാടികൾ നടക്കുക. പിന്നണി ഗായകൻ പി. ജയചന്ദ്രൻ, സംഗീത സംവിധായകൻ ബിജി ബാൽ എന്നിവരുടെ നേതൃത്വത്തിൽ സ്മൃതിഗീതം സംഗീത നിശ, നാട്ടു തനിമ, കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി എന്നിവ അരങ്ങേറി. ചൊവ്വാഴ്ച വടംവലി മത്സരം, സംഘഗാന മത്സരം, നാട്ടുതനിമ, പൊറാട്ടുകളി, ഓട്ടന്തുള്ളൽ എന്നിവ അരങ്ങേറും. തുടർന്ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് താള സമന്വയം, നാനാത്വത്തിൽ ഏകത്വം നൃത്ത സംഗീത നിഷയും വിവിധ കേരളീയ കലകളും വേദിയിൽ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.