മോഹിനിയാട്ടം ശിൽപശാല തുടങ്ങി

മോഹിനിയാട്ടം ശിൽപശാലക്ക് തുടക്കം ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ മൂന്നുദിവസം നീളുന്ന മോഹിനിയാട്ടം ശിൽപശാല 'ശതമോഹനം' തുടങ്ങി. കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കലാമണ്ഡലം സത്യഭാമ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ഹൈമാവതി, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം രാജീവ് എന്നിവർ സംസാരിച്ചു. 'കലാമണ്ഡലം ശൈലിയുടെ വളർച്ചയും തുടർച്ചയും' വിഷയത്തിൽ ഡോ. കലാമണ്ഡലം രചിത രവി പ്രബന്ധം അവതരിപ്പിച്ചു. കലാമണ്ഡലം അനിത മൂർത്തി സോദാഹരണ പ്രഭാഷണം നടത്തി. കലാമണ്ഡലം അക്ഷര സ്വാഗതവും നൃത്തവിഭാഗം മേധാവി കലാമണ്ഡലം രാജലക്ഷ്മി നന്ദിയും പറഞ്ഞു. കേരള കലാമണ്ഡലത്തിലെ മോഹിനിയാട്ടം ശിൽപശാല 'ശതമോഹനം' കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.