ബിബിൻ വധം: അറസ്​റ്റിലേക്കെന്ന്​ സൂചന

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതായി സൂചന. കസ്റ്റഡിയിലെടുത്തവരിൽ ഗൂഢാലോചനയിൽ പങ്കുള്ളവരുണ്ടെന്നാണ് വിവരം. അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്നറിയുന്നു. കൊലയാളിസംഘത്തെ കണ്ടെത്താനുള്ള ശ്രമം ചൊവ്വാഴ്ചക്കകം വിജയിച്ചില്ലെങ്കിലാകും ഈ നടപടി. കസ്റ്റഡിയിലെടുത്തവരെ ഉപയോഗിച്ച് കൃത്യത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ പരിശ്രമിക്കുകയാണ് അന്വേഷണ സംഘം. നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇവ കോർത്തിണക്കിയുള്ള അന്വേഷണവും നടക്കുന്നു. കൃത്യം നിർവഹിച്ചവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നാണ് സൂചന. ബിബിൻ ജാമ്യത്തിലിറങ്ങുന്നതിന് മുമ്പേ ഒരു സംഘടനയുടെ പ്രാദേശികനേതാക്കൾ കൊല ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് സംശയിക്കുന്നു. കൃത്യം നിർവഹിക്കേണ്ട സ്ഥലമുൾെപ്പടെ അതിൽ തീരുമാനിക്കപ്പെട്ടിരുന്നതായും പരിശീലനം നടന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കൊലപാതകവും രക്ഷപ്പെടലുമെല്ലാം ചിട്ടയായ ആസൂത്രണത്തിൽ നടന്നത് ഈ വിവരങ്ങളെ ബലപ്പെടുത്തുന്നതായി പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.