മലയോര മേഖലയിൽ ഉന്നത നിലവാരമുള്ള പാതകൾ നിർമിക്കും -^മന്ത്രി

മലയോര മേഖലയിൽ ഉന്നത നിലവാരമുള്ള പാതകൾ നിർമിക്കും --മന്ത്രി ഊർങ്ങാട്ടിരി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലകളിലെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിന് ഉന്നത നിലവാരമുള്ള പാതകൾ നിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തോട്ടുമുക്കത്ത് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുഴിനക്കിപ്പാറ പാലത്തി​െൻറ ശിലാസ്ഥാപന കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആനക്കാംപൊയിൽ മുതൽ വയനാട് ജില്ലയിലെ മേപ്പാടി വരെ ബന്ധിപ്പിക്കുന്ന മലയോരപാത സർക്കാരി​െൻറ പരിഗണനയിലുണ്ടെന്നും കക്കാടംപൊയിൽ മുതൽ നാദാപുരം വരെ റോഡ് നവീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പനംപിലാവിൽ പുതിയ പാലവും തോട്ടുമുക്കം -പനംപിലാവ് റോഡി​െൻറ നവീകരണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സണ്ണി വല്ലാഞ്ചിറ, റുഖിയ കോഴിശ്ശേരി, കെ.സി. നാടിക്കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോണി ഇടശ്ശേരി, പി.ജെ. അഗസ്റ്റ്യൻ, പി.കെ. അബൂബക്കർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ പി.കെ. മിനി, ആർ.സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.