ഭക്ഷ്യസുരക്ഷ വകുപ്പ്​ പരിശോധന; നിലമ്പൂരിൽ 15 സ്​ഥാപനങ്ങൾക്ക്​ 12,000 രൂപ പിഴ

മലപ്പുറം: നിലമ്പൂരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷൽ സ്ക്വാഡ് നടത്തിയ രാത്രികാല പരിശോധനയിൽ 15 ഭക്ഷണശാലകൾക്ക് 12,000 രൂപ പിഴ ചുമത്തി. ഒമ്പത് കടകൾക്ക് നോട്ടീസ് നൽകി. മൂന്ന് തട്ടുകടകൾ പരിശോധിച്ചു. നിലമ്പൂരിൽ ഫുഡ് സേഫ്റ്റി അസി. കമീഷണർ പി.കെ. ഏലിയാമ്മ, ഫുഡ് സേഫ്റ്റി ഒാഫിസർമാരായ റിനി മോണിക്ക, അനീഷ് ഫ്രാൻസിസ് എന്നിവരും മലപ്പുറത്തും വള്ളുവമ്പ്രത്തും ഫുഡ് സേഫ്റ്റി ഒാഫിസർമാരായ പി.യു. ഉദയ്ശങ്കർ, രഞ്ജിത് ഗോപി, അർഷിത ബഷീർ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി. ഒാണം-പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സ്ക്വാഡുകൾ പരിശോധന തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.