മായിൻ ഹാജിയുടെ പരാമർശം: ലീഗ് നിലപാട്​ വ്യക്​തമാക്കണം ^െഎ.എൻ.എൽ

മായിൻ ഹാജിയുടെ പരാമർശം: ലീഗ് നിലപാട് വ്യക്തമാക്കണം -െഎ.എൻ.എൽ മലപ്പുറം: ഇബ്രാഹിം സുലൈമാൻ സേട്ടിനെ മത തീവ്രവാദിയായി ചിത്രീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന നേതാവ് മായിൻ ഹാജി നടത്തിയ പരാമർശം സംഘ്പരിവാർ നേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ളതാണെന്ന് െഎ.എൻ.എൽ. മായിൻ ഹാജി പറഞ്ഞത് ലീഗ് നിലപാടാണോ എന്ന് ഹൈദരലി തങ്ങൾ വ്യക്തമാക്കണം. പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ മായിൻ ഹാജി തയാറായില്ലെങ്കിൽ പാർട്ടിയിൽനിന്ന് പുറത്താക്കാനുള്ള ആർജവം ലീഗ് നേതൃത്വം കാണിക്കണമെന്നും ഐ.എൻ.എൽ ജില്ല പ്രസിഡൻറ് സി.എച്ച്. മുസ്തഫ, ജനറൽ സെക്രട്ടറി ടി.എ. സമദ്, സെക്രട്ടറി സി.പി. അബ്ദുൽ വഹാബ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.