പൂവിളികളുമായി ഒാണാരവം

മലപ്പുറം: പൂവിളികളുമായി ഒാണം പടിവാതിൽക്കലെത്തി. എങ്ങും ആവേശത്തിമിർപ്പ്. പൂക്കളമൊരുക്കിയും ഒാണപ്പാട്ട് പാടിയും ഒാണക്കളികളിലാറാടിയും നാടെങ്ങും ആേഘാഷാരവം. പരീക്ഷാച്ചൂടിനിടയിലും വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്ന തിരക്കിലാണ് കുട്ടികൾ. ഒാണാേഘാഷത്തിന് പൊലിമ പകർന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും കലാപരിപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചുതുടങ്ങി. ഒാഫിസുകളിലും വിദ്യാലയങ്ങളിലും ആഘോഷത്തിന് തുടക്കംകുറിച്ചു. ഒാണസദ്യയൊരുക്കിയും പായസം വിളമ്പിയും പൂക്കള മത്സരം നടത്തിയും ആഘോഷം കേമമാക്കുന്നു. ചിങ്ങം പിറന്നിട്ടും മഴ വിട്ടുമാറാത്തത് ആഘോഷത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. നാടൻ പൂക്കൾ കിട്ടാനില്ലാത്തതിനാൽ പൂക്കളമൊരുക്കാൻ നാട്ടിൻപുറത്തുപോലും ഇതര സംസ്ഥാന പൂക്കൾ വേണം. അത്തം പിറന്നതുമുതൽ പൂ വിപണി സജീവമായെങ്കിലും വില കുതിക്കുകയാണ്. ഗുണ്ടൽപേട്ട്, കോയമ്പത്തൂർ മാർക്കറ്റുകളിൽനിന്നാണ് ജില്ലയിലേക്ക് മൊത്തമായി പൂക്കൾ എത്തുന്നത്. വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, അരളി, റോസ്, ഡാലിയ, ആസ്ട്ര, മുല്ല, അരളി എന്നിവെക്കല്ലാം തൊട്ടാൽ പൊള്ളുന്ന വിലയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.