ചിത്രരചന മത്സരം

വണ്ടൂർ: പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർഥികൾക്കായി അക്ഷയ സ​െൻററുകളുടെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. അക്ഷയ ഫെസ്റ്റ് 2017​െൻറ ഭാഗമായാണ് വണ്ടൂർ ബ്ലോക്കിലെ അക്ഷയ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. വണ്ടൂർ ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വണ്ടൂർ ആശ്രയ, ബഥാനിയ വടപുറം എന്നീ സ്‌പെഷൽ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്. ചടങ്ങിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് വിന്നറും പ്രശസ്ത ചിത്രകാരനുമായ മനു കള്ളിക്കാട് മുഖ്യാതിഥിയായിരുന്നു. ഉണ്ണികൃഷ്ണൻ വണ്ടൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പുളിക്കലോടി, ഷൗക്കത്ത് കാളികാവ് തുടങ്ങിയവർ സംസാരിച്ചു. ചർച്ച സംഘടിപ്പിച്ചു വണ്ടൂർ: 'വർഗീയ കലാപം എന്ന നിർമിതി; ന്യൂനപക്ഷ വിരുദ്ധ സംഘടിത ഹിംസകളെ വായിക്കേണ്ടതെങ്ങനെ' എന്ന തലക്കെട്ടിൽ എസ്‌.ഐ.ഒ വണ്ടൂർ ഏരിയ ചർച്ച സംഘടിപ്പിച്ചു. പി.എസ്.എം.ഒ കോളജ് അസി. പ്രഫ. ഡോ. വി. ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ ചുങ്കത്തറ, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്ന മിയാൻ, എസ്‌.ഐ.ഒ ജില്ല സെക്രട്ടറി ഫഹീം അലി, ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ പ്രസിഡൻറ് ലത്തീഫ് കൂരാട് എന്നിവർ സംസാരിച്ചു. ഡോ. ഹിഷാം ഹൈദർ അധ്യക്ഷത വഹിച്ചു. സന റഹ്മാൻ, ഹസനുൽ ബന്ന, എ. ഫവാസ്, ടി. ഫർസാൻ, അർഷദ് പി. സിദ്ദീഖ്, പി.പി. അൻഷദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.