കുടുംബ സംഗമം

മലപ്പുറം: മേൽമുറി ഏരിയ കോൺഗ്രസ്‌ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വിഭജിക്കാനും സംഘർഷങ്ങൾ സൃഷ്ടിച്ച് അധികാരം നിലനിർത്താനുമുള്ള മോദി സർക്കാരി​െൻറ നിലപാടിനെതിരെ ജനങ്ങളുടെ കൂട്ടായ്മകൾ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണം-പെരുന്നാൾ കിറ്റുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. പി.എം. ജാഫർ അധ്യക്ഷത വഹിച്ചു. പി.എ. മജീദ്, അസീസ് ചീരാൻതൊടി, മലപ്പുറം നഗരസഭ വൈസ് ചെയർമാൻ പെരുമ്പള്ളി സൈത്, മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ്, ഹക്കീം പാറക്കൽ, പി.എ. സലീം, എം.കെ. മുഹ്സിൻ, ഷൗക്കത്ത് ഉപ്പൂടൻ, പി.എം. നജീബ് മാസ്റ്റർ, എം. മമ്മു, വി.എസ്.എൻ നമ്പൂതിരി, കെ.വി. മനോജ്‌ മാസ്റ്റർ, പി.കെ. പ്രശാന്ത്, സൈദലവി പറമ്പൻ, എൻ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. photo: mpmas anilkumar മേൽമുറി ഏരിയ കോൺഗ്രസ്‌ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 'അയ്യങ്കാളി നിർവഹിച്ചത് ജനാധിപത്യ പോരാട്ടം'--------------- മലപ്പുറം: അരികുവത്കരിക്കപ്പെട്ട തൊഴിലാളി ജനവിഭാഗത്തെ പുരോഗതിയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന നേതാവായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന് എഫ്.ഐ.ടി.യു അയ്യങ്കാളി സാഹോദര്യ സദസ്സ് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി മംഗലം അനുസ്മരണ പ്രഭാഷണം നടത്തി. ഗണേഷ് വടേരി, ഡോ. അതീഖ് റഹ്മാൻ, റഷീദ ഖാജ, അറഫാത്ത് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്നീം മമ്പാട് സ്വാഗതവും സെക്രട്ടറി ഫസൽ തിരൂർക്കാട് നന്ദിയും പറഞ്ഞു. ---------- Photo: mpmas fitu എഫ്.ഐ.ടി.യു സാഹോദര്യ സദസ്സ് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.