ജില്ല അത്​ലറ്റിക് മീറ്റ്; ഐഡിയൽ മുന്നിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം ജില്ല അത്ലറ്റിക് മീറ്റി​െൻറ ആദ്യദിനത്തിൽ ഐഡിയൽ കടകശ്ശേരി മുന്നിൽ. അത്ലറ്റിക് അസോസിയേഷൻ അംഗത്വമുള്ള 32 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 135 ഇനങ്ങളിൽ 66 ഫൈനൽ മത്സരങ്ങൾ അവസാനിച്ചപ്പോഴാണ് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ മുന്നിലെത്തിയത്. 407 പോയൻറുകളാണ് സ്കൂൾ നേടിയത്. 208 പോയൻറ് നേടിയ സി.പി.ഇ കാലിക്കറ്റ് യൂനിവേഴ്സിറ്റി രണ്ടാം സ്ഥാനത്തും 150.5 പോയൻറ് നേടി കടകശ്ശേരി ഐഡിയൽ കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി മൂന്നാം സ്ഥാനത്തുമാണുള്ളത്. കെ.എച്ച്.എം.എച്ച്.എസ് വാളക്കുളം (77.5), പി.എച്ച്.എസ്.എസ് പന്തല്ലൂർ (75), സി.എച്ച്.എം.എച്ച്.എസ് പുക്കൊളത്തൂർ (63) എന്നിവർ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. മീറ്റ് തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.