വള്ളിക്കുന്നിൽ എട്ട് കോടിയുടെ വികസന പദ്ധതികൾ

വള്ളിക്കുന്ന്: എട്ട് കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. പുല്ലിക്കടവ് പാലം അദ്ദേഹം ഉദ്ഘാടനം ചെയ്തു. മൂന്ന് പഞ്ചായത്തുകളിലും വ്യത്യസ്ത ചടങ്ങുകളിലാണ് പ്രവർത്തനോദ്ഘാടനം നടന്നത്. പി. അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 3.10 കോടി രൂപ ചെലവിൽ കോഹിനൂർ-പുത്തൂർ പള്ളിക്കൽ-കുമ്മിണിപ്പറമ്പ് - തറയിട്ടാൽ റോഡ്, 2.60 കോടി രൂപ ചെലവിൽ ചേളാരി--മാതാപ്പുഴ റോഡ്, 2.46 കോടി ചെലവിട്ട് ചേലേമ്പ്ര ഇടിമൂഴിക്കൽ--അഗ്രശാല -പാറക്കടവ് റോഡി​െൻറ ഒന്നാം ഘട്ട നവീകരണം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. റോഡ് വീതികൂട്ടി സംരക്ഷിക്കൽ, കൾവർട്ട് നിർമാണം, ഡ്രൈനേജ് നിർമാണം, വെള്ളക്കെട്ടുള്ള ഭാഗം ഉയർത്തൽ, റോഡ് നവീകരണം എന്നിവയടങ്ങിയതാണ് പദ്ധതി. മലബാർ മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി അഞ്ച് കോടി ചെലവിലാണ് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചേലേമ്പ്ര പുലിക്കടവ് പാലം നിർമിച്ചത്. ഒരു വർഷംമുമ്പ് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത പാലം കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ അവസാന കാലത്ത് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കാരണം സർക്കാർതല ഉദ്ഘാടനം നടത്തിയിരുന്നില്ല. പിന്നീട് നാട്ടുകാർ ജനകീയ ഉദ്ഘാടനം ചെയ്‌ത് ഗതാഗതം ആരംഭിച്ചിരുന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം മുൻ എം.എൽ.എ മമ്മുണ്ണി ഹാജിയുടെ ശ്രമഫലമായാണ് പദ്ധതി ആരംഭിച്ചത്. വള്ളിക്കുന്ന് മുൻ എം.എൽ.എ അഡ്വ. കെ.എൻ.എ. ഖാദറി​െൻറ ശ്രമഫലമായി പാലം നിർമാണം പൂർത്തീകരിച്ചു. അപ്രോച്ച് റോഡ് റബറൈസ് ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചു. പുത്തൂർ പള്ളിക്കലിൽ നടന്ന റോഡ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പി.എ. നസീറ, പി. മിഥുന, സറീന ഹസീബ്, എ.കെ. അബ്ദുറഹ്മാൻ, ഡോ. -വി.പി. അബ്ദുൽ ഹമീദ്, എസ്. ഹരീഷ് എന്നിവർ സംസാരിച്ചു. സൂപ്രണ്ടിങ് എൻജിനീയർ പി.കെ. മിനി റിപ്പോർട്ട് അവതരിപ്പിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിൽ നടന്ന ചടങ്ങിൽ കെ. കലാം മാസ്റ്റർ, സഫിയ റസാഖ് തോട്ടത്തിൽ, ബക്കർ ചെർണൂർ, കാട്ടീരി സെയ്തലവി, സവാദ് കള്ളിയിൽ കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.