എടപ്പാൾ പൂരാട വാണിഭം രണ്ടിന് സമാപിക്കും

എടപ്പാൾ: ചരിത്ര പ്രധാനമായ എടപ്പാളിലെ പൂരാട വാണിഭം സെപ്റ്റംബർ രണ്ടിന് സമാപിക്കും. എടപ്പാൾ അങ്ങാടിയിലാണ് പരിപാടികൾ. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വൈവിധ്യങ്ങളായ പരിപാടികൾ നടക്കും. ഇന്ന് വടംവലി മത്സരം ഉച്ചക്ക് മൂന്നുമണി മുതൽ അങ്ങാടിയിൽ (സംഘാടകർ യാസ്പൊ പൊറൂക്കര). 29ന് മെഹന്തി ഫെസ്റ്റ് രാവിലെ 10 മണി മുതൽ അങ്ങാടിയിൽ (സംഘാടകർ ലയൺസ് ക്ലബ് എടപ്പാൾ) 30ന് പൂക്കള മത്സരം രാവിലെ 10 മണി മുതൽ പഴയ ബ്ലോക്ക് പരിസരം (മത്സരം വാർഡുകൾ തമ്മിൽ ) 31ന് ചിത്രരചന മത്സരം രാവിലെ 10 മണി മുതൽ പൊറൂക്കര സ്കൂളിൽ െസപ്റ്റംബർ: ഒന്നിന് രാവിലെ 10ന് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം, രാത്രി ഏഴിന് കുട്ടികളുടെ കലാപരിപാടികൾ, രാത്രി 7.30ന് നാടൻപാട്ട്. 2ന് വിവിധ വരവുകൾ, രാത്രി ഏഴിന് ഉദയൻ എപ്പാളി​െൻറ സാൻഡ് ആർട്ട് 7.30ന് സമാപന സമ്മേളനം ഉദ്ഘാടനം: ഇ.ടി. മുഹമ്മദ് ബഷീർ എം.പി തുടർന്ന് എടപ്പാൾ വിശ്വൻ നയിക്കുന്ന ഗാനമേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.