സ്വാഗതസംഘം രൂപവത്​കരിച്ചു

കൽപകഞ്ചേരി: കെ.എൻ.എം വളവന്നൂർ, രണ്ടത്താണി, വാരണാക്കര മണ്ഡലങ്ങൾ സംയുക്തമായി സെപ്റ്റംബർ ഒമ്പതിന് പുത്തണത്താണിയിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തി​െൻറ വിജയത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് എ.ഐ. അബ്ദുൽ മജീദ് സ്വലാഹി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ മാസ്റ്റർ വാരണാക്കര, കെ. ഹസൻ, കുഞ്ഞിതങ്ങൾ, വി.ടി. തങ്ങൾ, സെയ്താലിക്കുട്ടി മാസ്റ്റർ, ഫൈസൽ പറവന്നൂർ, അബ്ദുറസാഖ് കാലൊടി, അബ്ദുസ്സമദ് മയ്യേരി എന്നിവർ സംസാരിച്ചു. ഭാരാവാഹികള്‍: അബ്ദുറഹ്മാൻ മാസ്റ്റർ വാരണാക്കര (ചെയർമാന്‍), വി.ടി. തങ്ങള്‍ (കൺവീനര്‍). പൊന്മുണ്ടത്ത് തെങ്ങ് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു -വൈലത്തൂര്‍: തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരക്കേറിയ തിരൂര്‍ -കോട്ടക്കല്‍ റോഡില്‍ പൊന്മുണ്ടം സ്റ്റേജ് പടിയിലാണ് റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ചേർന്ന് തെങ്ങ് മുറിച്ചു മാറ്റി. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങില്‍നിന്ന് തേങ്ങയും ഓലയും വാഹനങ്ങള്‍ക്ക് മുകളില്‍ വീഴുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.